പത്തനംതിട്ട: റാന്നി, കോന്നി, ആറന്മുള, കോഴഞ്ചേരി മേഖലകളിൽ വെള്ളക്കെട്ട് കുറഞ്ഞുതുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലായിരുന്ന നിരവധി പേർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. ജില്ലയിലെ പ്രധാന നദികളായ പമ്പയിലും കക്കട്ടയാറ്റിലും ജലനിരപ്പ് ഗണ്യമായി താഴ്ന്നതായാണ് അധികൃതർ അറിയിക്കുന്നത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ടും ക്രമേണ കുറയുകയാണ്. സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ റവന്യൂ, ഫയർഫോഴ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.
അതേസമയം, പത്തനംതിട്ടയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സംസ്ഥാനത്ത് മഴയുടെ ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല. ഇന്നും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
Leave a Comment
Your comment will be visible after admin approval.