തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു

Global Indian Writer · August 5, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: തിരുവല്ലം പനത്തുറയിൽ വാക്കുതർക്കത്തെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. മനോജ്, ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്.

ഇന്നലെ രാത്രി 11.30ന് ശേഷമാണ് സംഭവം നടന്നത്. തിരുവല്ലം പനത്തുറ ഭാഗത്ത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെയാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമണം നടന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.