സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലർട്ട്

Global Indian Writer · August 7, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനുമാണ് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിലേക്കാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്


അതിശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് തൃശൂർ, എറണാകുളം കണ്ണൂർ, കാസർകോട്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകം. എന്നാൽ പൊതുപരീക്ഷകൾ, സർവകലാശാല പരീക്ഷകൾ, മുൻകൂട്ടി നിശ്ചയിച്ച അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും അധികൃതർ അഭ്യർഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.