‘രക്ഷയിൻ സന്തോഷം’ക്രിസ്തീയ സംഗീത ആൽബം ബിഷപ്പ് ഡോ. ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രകാശനം നിർവഹിച്ചു

Global Indian Writer · October 6, 2026 · 1 min read · 0 Comments · 0 Shares

ഹൂസ്റ്റൺ: “രക്ഷയിൻ സന്തോഷം” (J N Music Creations) എന്ന ക്രിസ്തീയ സംഗീത ആൽബം ഹൂസ്റ്റണിൽ നടന്ന സ്വകാര്യ ചടങ്ങിൽ മാർത്തോമ്മാ സഭയുടെ റാന്നി- നിലയ്ക്കൽ ഭദ്രാസന ബിഷപ്പ് ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത പ്രകാശനം നിർവ്വഹിച്ചു.
ഗാന രചന ജോജി സാം ജേക്കബും സംഗീതം സജി പുല്ലാടും നിർവഹിച്ചിരിക്കുന്നു.

വിശ്വാസത്തിന്റെയും രക്ഷയുടെയും ക്രിസ്തുവിൽ ഉള്ള യഥാർത്ഥ സന്തോഷത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് അവതരിപ്പിച്ച രക്ഷയിൻ സന്തോഷം എന്ന ഗാനത്തിന് എല്ലാവിധമായ അനുഗ്രഹങ്ങളും നേരുന്നു എന്ന് ബിഷപ്പ് ഡോ.ബർണബാസ് ആശംസിച്ചു.
ട്രിനിറ്റി മാർത്തോമ്മാ ഇടവക വികാരി റവ. ജിജോ എം ജേക്കബ്, അസിസ്റ്റൻറ് വികാരി റവ.സോനു വർഗീസ്, റവ. ഉമ്മൻ ശാമുവേൽ കൂടാതെ നിസ്സി ജേക്കബ്, ജോർജ്ജി വർഗീസ് , ജോസ് ചാക്കോ, തോമസ് ഫിലിപ്പ് (ബാബു), ജോസഫ് വർഗീസ് (രാജൻ), മോളി ചിറയിൽ ,സൂസൻ കുര്യൻ, ലീലാമ്മ ഈപ്പൻ, ജെയ്മോൾ മാത്യു, റോജൻ ഉമ്മൻ, റൂബൻ, റോണൻ, രവേന എന്നിവർ ആശംസകൾ നേർന്നു.

ആധുനിക സംഗീതത്തിൻറെ ഭംഗിയും പരമ്പരാഗത ക്രിസ്തീയ ഭക്തിഗാനങ്ങളുടെ ആത്മീയതയും സമന്വയിപ്പിച്ച് ഒരുക്കിയിരിക്കുന്ന ഈ ഗാനം അമേരിക്കയിലും കേരളത്തിലുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്.
സജി പുല്ലാടും മകൾ ഡോ. ലിൻസ ആൻ സജിയും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

പശ്ചാത്തല സംഗീതം, എഡിറ്റിംഗ്, മിക്സിങ്,റെക്കോർഡിങ് നിർവഹിച്ചിരിക്കുന്നത് ജോയൽ ജോകുട്ടൻ, കുമ്പനാട് മിക്സ് വേവ്സ് ഡിജിറ്റൽ സ്റ്റുഡിയോ.

സംഗീത ആസ്വാദകർക്ക് ഒരു പുതിയ അനുഭവം തരുന്ന രക്ഷയിൻ സന്തോഷം എന്ന ഗാനം ആരാധനകളിലും കൺവെൻഷനുകളിലും പാടി ആരാധിച്ച് ദൈവീക അനുഗ്രഹം പ്രാപിക്കുവാൻ ഗാനം ശ്രവിക്കുന്ന ഏവരെയും സർവ്വശക്തൻ സഹായിക്കട്ടെ.
https://youtu.be/kdNK_-AoH6s

സജി പുല്ലാട് ഹൂസ്റ്റൺ.

Share this story

Leave a Comment

Your comment will be visible after admin approval.