പി.പി ചെറിയാൻ
ഡാളസ് :കേരളാ അസോസിയേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷണര്‍) , പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷനറൻമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മീറ്റിയെ തിരഞ്ഞെടുത്തു.ഒക്ടോബര് 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയ്യതി.
1976 ൽ സ്ഥാപിതമായ സംഘടന അമ്പതാം വർഷത്തിലേക്ക് പ്രാവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ അസോസി യേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ ഒരു ഭരണ സമിതിയെ സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത് അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേത്ര്വത്വം നൽകുന്നു.



