Thursday, January 22, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന് നവനേതൃത്വം

രാജൂ തരകൻ

.ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി തോമസ് ചെല്ലേത്തും തിരഞ്ഞെടുക്കപ്പെട്ടു. ഇക്കഴിഞ്ഞ നവംബർ 15-ന് ഡാളസിൽ കൂടിയ പൊതുയോഗത്തിൽ വച്ചാണ് 2026-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ എട്ടുവർഷങ്ങളിലായി സിറ്റി-വൈഡ് ഫെലോഷിപ്പിന് നേതൃത്വം നൽകിയ പാസ്റ്റർ മാത്യു ശാമുവലിന്റെ പ്രവർത്തനങ്ങളെ യോഗം അനുസ്മരിക്കുകയുണ്ടായി.

നാല്പതാമത്‌ വർഷത്തിലേക്ക് കടക്കുന്ന ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പിന്റ സംഘടനാപരമായ വിപുലീകരണത്തിനായി ഈ വർഷം ക്രമീകൃതമായ നിലയിൽ പതിനൊന്നംഗ കമ്മറ്റിയ്ക്ക് രൂപം കൊടുക്കുകയുണ്ടായി. സിസ്റ്റേഴ്സ് കോ-ഓർഡിനേറ്ററായി അന്നമ്മ വില്യംസും മീഡിയ കോ-ഓർഡിനേറ്ററായി രാജു താരകനും മ്യൂസിക് കോ-ഓർഡിനേറ്ററായി ജോസ് പ്രകാശ് കരിമ്പിനേത്തും കൂടാതെ പാസ്റ്റർ മാത്യു ശാമുവേൽ, പാസ്റ്റർ എബ്രഹാം തോമസ്, ഷാജി മണിയാറ്റ് , വർഗ്ഗീസ് വർഗ്ഗീസ് എന്നിവർ കമ്മറ്റിയംഗങ്ങളായും ചുമതലകൾ ഏറ്റെടുത്തു. ഔദ്യോഗിക ഭാരവാഹികളെല്ലാംതന്നെ വിവിധ നിലകളിൽ അമേരിക്കയിലെ പെന്തക്കോസ്ത് സമൂഹത്തിൽ ദേശീയവും പ്രാദേശീയവുമായ മേഖലകളിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്.

2026 ജനുവരി 11 ന്കൂടിയ പൊതുയോഗത്തിൽ വച്ച് ഈ വർഷത്തെ വിവിധ പ്രോഗ്രാമുകളെക്കുറിച്ച് ഭാരവാഹികൾ അറിയിക്കുകയുണ്ടായി. എല്ലാ ചൊവ്വാഴ്ചയും വൈകുന്നേരം 7:30-ന് നടക്കുന്ന പ്രെയർലൈൻ ഡാളസിലെ വിവിധ സഭകളുടെ നേതൃത്വത്തിൽ ഓരോ ആഴ്ചയും നടത്തപ്പെടുന്നതാണ്. (805)706-5223 എന്ന നമ്പറിൽ വിളിച്ചാൽ പ്രെയർലൈനിൽ ജോയിൻ ചെയ്യാവുന്നതാണ്. കൂടാതെ dallascitywide.org എന്ന പേരിലുള്ള വെബ്‌സൈറ്റിലൂടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2026-ൽ, എല്ലാ മൂന്നുമാസവും കൂടുമ്പോൾ സെമിനാറുകൾ, ട്രെയിനിങ് പ്രോഗ്രാമുകൾ, പ്രത്യേക പ്രാർത്ഥനാ യോഗങ്ങൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 28-30 തീയതികളിൽ നടക്കുന്ന ത്രിദിന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ ഉടൻതന്നെ ആരംഭിക്കുന്നതാണ്.

അറുപതിലധികം സഭകളും ഇരുന്നൂറോളം പാസ്റ്റേഴ്സും ആയിരക്കണക്കിന് വിശാസികളുമുള്ള ഡാളസിലെ മലയാളിപെന്തക്കൊസ്തു സമൂഹം അമേരിക്കയിലെതന്നെ ഏറ്റവുമധികം മലയാളി പെന്തക്കോസ്ത് വിശ്വാസികളുള്ള പട്ടണമാണ്. പെന്തക്കോസ്തൽ യൂത്ത് കോൺഫറെൻസ് ഓഫ് ഡാളസ് യുവാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രവർത്തനമാണ് നടത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും സഭകളെയും ഒരുമിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ഡാളസ് സിറ്റി-വൈഡ് ഫെല്ലോഷിപ്പ് നാല്പതാമത് വാർഷികം പ്രമാണിച്ച് വിവിധ പ്രോഗ്രാമുകൾക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments