എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അമേരിക്കൻ വിസ കയ്യിൽ ലഭിച്ചാലും നിരീക്ഷണം തുടരുമെന്ന് ഇന്ത്യയിലെ യു എസ് എംബസി. വിസ ഹോൾഡേഴ്സിന് മേൽ നിരീക്ഷണം തുടരുമെന്ന് എക്സ് പോസ്റ്റിലൂടെയാണ് എംബസി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണങ്ങൾ ശക്തമായതോടെ അമേരിക്കയിലേക്ക് വിസ നേടുന്നതിന് വിസ അപേക്ഷകർ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങൾ കൈമാറണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് ഉള്ളത്.
അതെല്ലാം പാലിച്ച് വിസ കിട്ടിയാലും നിരീക്ഷണം തുടരുമെന്നാണ് യു എസ് എംബസി അറിയിച്ചിരിക്കുന്നത്. അമേരിക്കൻ അമേരിക്കൻ നിയമങ്ങളും കുടിയേറ്റ ചട്ടങ്ങളും പാലിക്കാൻ എല്ലാ യു എസ് വിസ ഹോൾഡേഴ്സും ബാധ്യസ്ഥരാണ്. അതുകൊണ്ട് തന്നെ വിസ ലഭിച്ചാലും എപ്പോഴെങ്കിലും ചട്ടലംഘനം നടത്തിയാൽ വിസ റദ്ദാക്കപ്പെടും. എല്ലാ വിഭാഗങ്ങളിലെ വിസകൾക്കും ഇത് ബാധകമാണെന്നും നിർദേശമുണ്ട്.



