Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ഒരുങ്ങി വിവേക് രാമസ്വാമിയും ഇലോൺ മസ്കും

സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ഒരുങ്ങി വിവേക് രാമസ്വാമിയും ഇലോൺ മസ്കും

അമേരിക്കയിൽ സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടി ചുരുക്കാൻ ആണ് ലക്ഷ്യപ്പെടുന്നത് എന്നാണ് ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ വിവേക് രാമസ്വാമിയും ഇലോൺ മസ്കും വ്യക്തമാക്കിയത്. യുഎസിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ് സർക്കാരിന്റെ കാര്യക്ഷമത വകുപ്പിന്റെ ചുമതല കൈമാറിയിരിക്കുന്നത് ഇവർ ഇരുവർക്കുമാണ്. നിർബന്ധ ബുദ്ധിയെ അടിസ്ഥാനമാക്കിയായിരിക്കും സർക്കാർ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുക എന്ന സൂചനയാണ് വോൾസ്ട്രീറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തിൽ പറയുന്നത്. എന്നാൽ എത്ര പേരെ പിരിച്ചുവിടുമെന്നോ, എ ഐ സംബന്ധിച്ച വ്യക്തമായ നയങ്ങളോ ഒന്നും ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയമവശങ്ങൾ എല്ലാം പരിശോധിച്ച ശേഷം ആവശ്യമായ ഭേദഗതികൾ എല്ലാം വരുത്തുമെന്ന് ഇരുവരും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ പ്രയത്നങ്ങൾ എല്ലാം സാങ്കേതികവിദ്യയുടെ വികാസത്തെ കൂടി അടിസ്ഥാനമാക്കി ആയിരിക്കും എന്നാണ്ലേഖനത്തിൽ പറയുന്നത്. ഇതാണ് നിർമ്മിത ബുദ്ധിയെ കുറിച്ചുള്ള സംശയങ്ങൾ ബലപ്പെടുത്തിയത്.

അതേസമയം പ്രസിഡന്റ് ട്രംപിന് ഈ നയം മാറ്റങ്ങൾ ഒന്നുമില്ലാതെ തന്നെ ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരമുണ്ടെന്നും, ജീവനക്കാരിൽ വലിയൊരു വിഭാഗത്തിന്റെ സേവനം ഇപ്പോൾ ആവശ്യമില്ലെന്നും ലേഖനത്തിൽ ഇരുവരും പറയുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതാണെന്ന് ഇവർ വാദിക്കുന്നുണ്ട്.

രാജ്യത്ത് നികുതി വരുമാനം 7 ലക്ഷം കോടി ഡോളർ ആക്കും എന്നാണ് 2024 ലെ പ്രചാരണത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ആദ്യതവണ പ്രസിഡന്റ് ആയ സമയത്ത് ഇദ്ദേഹത്തിന്റെ സർക്കാർ രാജ്യത്തിന്റെ പൊതു കടത്തിൽ 8 ലക്ഷം കോടി ഡോളറിന്റെ അധിക ബാധ്യത ഉണ്ടാക്കിയാണ് ഇറങ്ങിപ്പോയത്. അതേസമയം അമേരിക്കയിൽ ഫെഡറൽ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളുമായി പ്രതിവർഷം 305 ബില്യൺ ഡോളർ ചെലവഴിക്കുന്നുണ്ട്. പ്രതിരോധ മേഖലയിലെ ജീവനക്കാർക്കുള്ള ശമ്പളം അടക്കമുള്ള ചെലവുകൾ ഒഴിവാക്കിയ ശേഷമുള്ള കണക്കാണിത്. രാജ്യത്തെ ജിഡിപിയുടെ നാല് ശതമാനത്തോളം ആണ് സൈനികർക്കായി ചെലവഴിക്കുന്നത് എന്നാണ് കണക്ക്.

രാജ്യത്ത് 25% സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടാലും അമേരിക്കയിലെ പൊതു ചെലവിൽ നിന്ന് ഒരു ശതമാനം മാത്രമേ കുറയുകയുള്ളൂ. ഇത്രയും പേരെ സർക്കാർ പിരിച്ചു വിടാനുള്ള സാധ്യത കുറവാണ്. ഇത്രയും പേരെ പിരിച്ചുവിട്ടാൽ ജോലി ചെയ്യാൻ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തേണ്ടിവരും. എങ്കിലും തങ്ങളുടെ വാദങ്ങളുമായി മുന്നോട്ടു പോവുകയാണ് റിപ്പബ്ലിക്കൻ നേതാക്കൾ. ഇതിനായി പലപ്പോഴായി വന്ന കോടതിവിധികൾ ഇവർ ആയുധമാക്കുന്നുണ്ട്. ഒന്നാം ട്രംപ് സർക്കാരിന്റെ അവസാനകാലത്ത് ഇതുമായി ബന്ധപ്പെട്ട ഒരു വിവാദ ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ആയിരക്കണക്കിന് ജീവനക്കാരെ പ്രസിഡണ്ടിന് പുറത്താക്കാൻ കഴിയും. ഇവർക്ക് പകരം ഇഷ്ടക്കാരെ നിയമിക്കാനും സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഷെഡ്യൂൾ എഫ് ഉത്തരവ് അധികാരത്തിലെത്തിയ തൊട്ടടുത്ത ദിവസം തന്നെ ജോ ബൈഡൻ റദ്ദാക്കിയിരുന്നു. പ്രസിഡന്റ് പദവിയിൽ തിരിച്ചെത്തിയ ശേഷം ഷെഡ്യൂൾ എഫ് പൂർവ്വാധികം ശക്തിയോടെ വീണ്ടും നടപ്പാക്കാൻ ആണ് ട്രംപിന്റെ തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com