ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ വന്ദേമാതരത്തിന്റെ മനോഹരമായ വീഡിയോ പങ്ക് വെച്ച് ഇന്ത്യയിലെ യുഎസ് എംബസി. വന്ദേമാതരത്തിന്റെ മേലഡി വ്യാഖ്യാനമാണ് യുഎസ് എംബസി പങ്കുവെച്ചത്. പവിത്ര ചരി എന്ന ഗായികയാണ് മാധുര്യം വരച്ചുകാട്ടുന്ന ‘ വന്ദേമാതരം’ഗാനം ആലപിച്ചിരിക്കുന്നത്.
ഓടക്കുഴലിന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെയാണ് ദേശീയ ഗീതം ആലപിച്ചിരിക്കുന്നത്. എംബസിയിലെ ഉദ്യേഗസ്ഥരുടെ പിന്തുണയൊടേയാണ് പവിത്രയുടെ ഗാനാലാപനം.
74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ അറിയിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് യുഎസ് എംബസി വീഡിയോ പങ്കുവെച്ചത്. എംബസിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ആശംസകൾ അറിയിച്ചത്.
സംസ്‌കൃതവും ബംഗാളും ഇടകലർന്ന ഭാഷയിൽ ബങ്കിം ചന്ദ്ര ചാറ്റർജി രചിച്ച കവിതയാണ് യഥാർത്ഥ ‘വന്ദേമാതരം’ ഗാനം. 1937-ൽ കവിതയുടെ രണ്ട് ഖണ്ഡികകളാണ് ഇന്ത്യയുടെ ദേശീയ ഗാനമായി അംഗീകരിച്ചത്.