Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews“മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്‌ക്, തിരിച്ച് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ…

“മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്‌ക്, തിരിച്ച് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ…

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ പ്രൊഫൈൽ നെയിം ഇടയ്ക്കെങ്കിലും നമ്മൾ മാറ്റാറുണ്ട്. എന്നാൽ ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് ട്വിറ്ററിലെ പ്രൊഫൈൽ നെയിം മാറ്റിയിരിക്കുകയാണ്. “മിസ്റ്റർ ട്വീറ്റ്” എന്നാണ് പുതിയ പേര്. ഈ പേര് എങ്ങനെ വന്നു എന്നും മസ്‌ക് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു അഭിഭാഷകനുമായുള്ള വഴയ്ക്കിനിടെ അബദ്ധത്തിൽ അദ്ദേഹം “മിസ്റ്റർ ട്വീറ്റ്” എന്ന് മസ്കിനെ വിളിക്കുകയും ആ പേര് മസ്കിന് ഇഷ്ടപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ തന്റെ പേര് മാറ്റിയതായി മസ്ക് തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. പക്ഷെ തന്റെ പേര് തിരിച്ച് പഴയതിലോട്ട് മാറ്റാൻ ട്വിറ്റർ അനുവദിക്കുന്നില്ല എന്നതും അതിനാൽ താൻ കുടുങ്ങിയെന്നും അദ്ദേഹം കുറിച്ചു. “എന്റെ പേര് മിസ്റ്റർ ട്വീറ്റ് എന്ന് മാറ്റി. പക്ഷെ ഇപ്പോൾ അത് തിരികെ മാറ്റാൻ ട്വിറ്റർ എന്നെ അനുവദിക്കുന്നില്ല,” എന്നാണ് അദ്ദേഹം കുറിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരന്മാരിൽ ഒരാളാണ് ഇലോൺ മസ്ക്. 2050 ഓടെ ചൊവ്വയിൽ 10 ലക്ഷം പേരുടെ ഒരു കോളനി സ്ഥാപിക്കണമെന്നാണ് മസ്കിന്റെ ആഗ്രഹം. ആഫ്രിക്കയിലാണ് ജനിച്ചതെങ്കിലും കോളേജ് പഠനത്തിനായി 1989 ൽ മസ്‌ക് കാനഡയിലേക്ക് എത്തി. അവിടെ നിന്ന് 1992 ലാണ് തന്റെ സ്വപ്നമായ യുഎസിലെത്തിലേക്കെത്തുന്നത്. ബിസിനസ് മേഖലയിലാണെങ്കിലും സാങ്കേതിക മേഖലയിലാണെങ്കിലും തന്റെ വൈദഗ്ധ്യം തെളിയിച്ച മസ്‌കിന്റെ ചൊവ്വ സ്വപ്നത്തിലേക്കാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments