തിരുവനന്തപുരം ചിറയിന്‍കീഴ് എട്ടുവയസുകാരന് ദിക്ഷല്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ചികില്‍സാപ്പിഴവില്ലെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട്. കുട്ടിക്ക് പാമ്പുകടിയേറ്റതായി തിരിച്ചറിയാനായില്ലെന്നാണ് വിശദീകരണം. രക്തപരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് സൂപ്രണ്ട് ഡിഎംഒയ്ക്ക് നല്കിയ വിശദീകരണത്തിലുളളത്.
ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെയാണ് ദിക്ഷലിന് പാമ്പുകടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആന്റിവെനം നല്‍കാതെ വിദഗ്ധ ചികില്‍സയ്ക്കായി താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കുകയായിരുന്നു



