പി പി ചെറിയാൻ
ന്യൂയോർക്ക് : ജനാധിപത്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ.ശനിയാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് മിലിട്ടറി അക്കാദമിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിരുദധാരികളെ ‘അമേരിക്കൻ ജനാധിപത്യത്തിന്റെ കാവൽക്കാർ’ എന്ന് വിളിക്കുകയും സ്വാതന്ത്ര്യം നിലനിർത്തുന്നതിന് ‘നിരന്തര ജാഗ്രത’ ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു. ‘അമേരിക്കയിലെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് ഒന്നും ഉറപ്പില്ല,’ ബൈഡൻ മുന്നറിയിപ്പ് നൽകി.
യുക്രെയ്നിലെ യുദ്ധം മുതൽ ഗാസയിലെ മാനുഷിക പ്രതിസന്ധി വരെ – നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന ആഗോള വെല്ലുവിളികളുടെ എണ്ണത്തെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചു.