ബെൽഫാസ്റ്റ്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്കും വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽ കൂടിക്കാഴ്ച നടത്തി. വടക്കൻ അയർലൻഡിൽ സമാധാനം ഉറപ്പാക്കിയ ‘ഗുഡ് ഫ്രൈഡേ’ കരാറിന്റെ 25-ാം വാർഷികത്തിൽ പങ്കെടുക്കാനാണു ബൈഡൻ എത്തിയത്. അമേരിക്കയുടെ മധ്യസ്ഥതയിലാണു കരാർ യാഥാർഥ്യമായത്.
ചൊവ്വാഴ്ച തലസ്ഥാന നഗരമായ ബെൽഫാസ്റ്റിൽ വിമാനമിറങ്ങിയ ബൈഡനെ ഋഷി സുനാക് നേരിട്ടാണു സ്വീകരിച്ചത്. നാലു ദിവസത്തെ സന്ദർശത്തിനിടെ ഐറിഷ് റിപ്പബ്ലിക്കിലും ബൈഡൻ പോകുന്നുണ്ട്.
ഐറിഷ് പ്രസിഡന്റ് മൈക്കിൾ ഡി. ഹിഗ്ഗിൻസ് അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്ന ബൈഡൻ തന്റെ പൂർവികരുടെ സ്വദേശമായ കൗണ്ടി മയോയും സന്ദർശിക്കുന്നുണ്ട്.