Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജാമ്യവ്യവസ്ഥകളിൽ ഇളവ് :മഅ്ദനി സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും

ജാമ്യവ്യവസ്ഥകളിൽ ഇളവ് :മഅ്ദനി സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും

ഡല്‍ഹി: ജാമ്യവ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ് . പിതാവിന്‍റെ ആരോഗ്യനില വഷളായതിനാൽ അദ്ദേഹത്തെ കാണണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേസ് വിചാരണ നടപടിയിലേക്കു നടക്കുന്നതിനാൽ കർണാടകയിൽ ഇനി തടവിൽ കഴിയേണ്ട കാര്യമില്ലെന്നും മഅ്ദനിക്കു വേണ്ടി ഹാജരായ അഡ്വ .ഹാരിസ് ബീരാൻ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു.വിശദമായ വാദം കേൾക്കാൻ വേണ്ടിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കേസ് മാറ്റിയത്.കർണാടക സർക്കാർ ഈ മാസം 17 വരെ സമയം ചോദിച്ചെങ്കിലും 13ന് ഹരജി പരിഗണിക്കുമെന്ന് സുപ്രിംകോടതി വ്യക്തമാക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments