റിയോ ഡി ജനീറോ : ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതം സമൂഹ മാധ്യമ താരത്തിന് 45ാം വയസ്സിൽ ദാരുണാന്ത്യം. ബ്രസീലിയൻ ഓട്ടോ ഇൻഫ്‌ലുവൻസറായ റിക്കാർഡോ ഗൊഡോയി ആണ് ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചത്.
ടാറ്റൂ ചെയ്യുന്നതിനായി ഗോഡോയി അനസ്‌തേഷ്യയിലായിരുന്നു. പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതായി റിപ്പോർട്ടുണ്ട്.
226,000ത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സാണ് ഗൊഡോയിക്കുള്ളത്. ലംബോർഗിനികളും ഫെരാരികളും തുടങ്ങിയ കാറുകൾ ഓൺലൈൻ വഴി വിൽക്കുന്ന ബിസിനസിലൂടെയാണ് അദ്ദേഹം ശ്രദ്ധ നേടിയത്. തന്റെ അവസാന പോസ്റ്റിൽ, ‘താൻ ടാറ്റൂ ചെയ്യാൻ പോകുകയാണെന്നും വൈകുന്നേരം 4 മണിക്ക് ശേഷമെ സമൂഹ മാധ്യമത്തിലേക്ക് തിരികെയെത്തൂ എന്നും അദ്ദേഹം കുറിച്ചു.