വാഷിങ്ടൻ : നേരിടുന്ന അന്വേഷണങ്ങളിൽ കുറ്റക്കാരനായി കണ്ടാലും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിൽനിന്നു പിന്മാറില്ലെന്ന് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കേണ്ടതുണ്ട്. വിജയത്തിലെത്തും വരെ പോരാട്ടം തുടരും, കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ (സിപിഎസി) ട്രംപ് പറഞ്ഞു. 2020ലെ തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിനും ഔദ്യോഗിക രേഖകൾ കൈകാര്യം ചെയ്തതിലെ വീഴ്ചകളിലും ട്രംപിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.