പി പി ചെറിയാൻ
സൗത്ത് കാരോലൈന: സൗത്ത് കാരോലൈന ജനപ്രതിനിധി സഭയിൽ മൂന്നാം തവണയും മത്സരിക്കുന്ന ജനപ്രതിനിധി നാൻസി മേസിനെ മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ശനിയാഴ്ച എൻഡോഴ്സ് ചെയ്തു. സൗത്ത് കാരോലൈനയിലെ റിപ്പബ്ലിക്കൻ കോൺഗ്രസിന്റെ പ്രൈമറി തിരഞ്ഞെടുപ്പ് ജൂൺ 11നാണ്.
അതിർത്തി സുരക്ഷിതമാക്കാനും, സൈന്യത്തെ ശക്തിപ്പെടുത്താനും, സൈനികരെ പിന്തുണയ്ക്കാനും, നിയമവാഴ്ച ഉയർത്തിപ്പിടിക്കാനും അവർ പോരാടുകയാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘ശക്തമായ യാഥാസ്ഥിതിക ശബ്ദം’ എന്നാണ് നാൻസി മേസിനെ ട്രംപ് അഭിസംബോധന ചെയ്തത്.
പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനുള്ള തിരഞ്ഞെടുപ്പിൽ മുൻ സൗത്ത് കാരോലൈന ഗവർണറും യുഎൻ അംബാസഡറുമായ നിക്കി ഹേലിയെ പിന്തുണയ്ക്കാതെ ട്രംപിനെയായിരുന്നു മേസ് പിന്തുണച്ചത്.