Monday, January 20, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു

പി പി ചെറിയാൻ

ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ചവരെ കണ്ടെത്തുന്നതിന് ഹരി നമ്പൂതിരി, ഡോ.സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ  അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു.

ഡ ഹരി നമ്പൂതിരി: സർവീസ് സൂപ്പർ സ്റ്റാർ കസ്റ്റമർ റിലേഷൻസ് ആശയത്തിൻ്റെ വക്താവ്. മോട്ടിവേഷണൽ സ്പീക്കർ, സോഷ്യൽ ആക്ടിവിസ്റ്റ്, കമ്മ്യൂണിറ്റി ഡെവലപ്പർ, പ്രിസെപ്റ്റർ, മെൻ്റർ, എഡ്യൂക്കേറ്റർ. കസ്റ്റമർ എക്‌സലൻസ് ദേശീയ സ്പീക്കർ, ചെയർ, അഡ്മിനിസ്ട്രേറ്റേഴ്സ് കൗൺസിൽ, ടെക്സസ് ഹെൽത്ത് കെയർ അസോസിയേഷൻ (Txhca.org) ബോർഡ് ചെയർ, എൽ മിലാഗ്രോ ക്ലിനിക്ക്, അംഗം നാഷണൽ ക്വാളിറ്റി കാബിനറ്റ്, അംഗം, പൊളിറ്റിക്കൽ ആക്ഷൻ & ഇൻവെൽമെൻ്റ് കമ്മിറ്റി, സീനിയർ എക്സാമിനർ, നാഷണൽ ക്വാളിറ്റി അവാർഡ്, അമേരിക്കൻ ഹെൽത്ത് കെയർ അസോസിയേഷൻ(Ahca.org), പ്രസിഡൻ്റ്, ഇന്ത്യ അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡെ വാലി(IARGV.org), ചെയർ തിരഞ്ഞെടുക്കപ്പെട്ട & ഉപദേശക ബോർഡ് അംഗം, റിയോ ഗ്രാൻഡെ വാലി ഹിസ്പാനിക് ചേംബർ ഓഫ് കൊമേഴ്‌സ് (Rgvhcc.com), അംഗം സിറ്റി അഡ്വൈസറി ബോർഡ്.
പ്രൊഫഷണൽ, കമ്മ്യൂണിറ്റി, നേതൃപരമായ സംഭാവനകളിലെ മികവിന് പ്രാദേശിക, സംസ്ഥാന, ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ബഹുമുഖ പ്രതിഭ .

ഡോ. സ്റ്റീവൻ പോട്ടൂർ: ഹെൽത്ത് കെയർ മാനേജ്മെന്റ് എക്സിക്യൂട്ടീവ്, സോഷ്യൽ സർവീസ് രംഗത്ത്, തന്റെ പ്രൊഫഷണൽ എക്സ്പീരിയൻസ് തെളിയിക്കുകയും, മലയാളികൾക്ക് എപ്പോഴും ഒരു കൈത്താങ്ങുമാണ് ഡോ. സ്റ്റീവൻ പോട്ടൂർ.

എബ്രഹാം മാത്യൂസ് (കൊച്ചുമോൻ): അമേരിക്കയിലെ ആദ്യകാല മാധ്യമപ്രവർത്തകൻ, അമേരിക്കയിലെ ആദ്യകാല പത്രങ്ങളിൽ ഒന്നായ മലയാളം വാർത്തയുടെ, പബ്ലിഷറും എക്സിക്യൂട്ടീവ് എഡിറ്ററും, പെൻസിൽ വാനിയ സ്റ്റേറ്റിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനാണ്

ലാലി ജോസഫ്: കാലത്തിനു മുൻപേ സഞ്ചരിക്കുന്ന എഴുത്തുകാരി, സാമൂഹിക പ്രവർത്തക, സ്പാനിഷ് ലാംഗ്വേജ്, മറ്റുള്ളവർക്ക് ഫ്രീയായി പഠിപ്പിക്കുന്ന അധ്യാപിക, ആതുര സേവനരംഗത്ത് സജീവ സാന്നിധ്യം

ഡാളസ്സിൽ ജനുവരി 26 നു ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ പ്രസിഡന്റ് സണ്ണിമാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന  ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങു സംഘടിപ്പിക്കുന്നത്. മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ മലയാളികൾ അതിനൊക്കെ നേതൃത്വം നൽകിയവരെ ആദരിക്കുന്നത് നമ്മുടെ കടമ തന്നെയാണ് കൂടുതൽ മെഡിക്കൽ പ്രൊഫഷണലുകൾ ഉള്ളതിനാൽ തങ്ങളുടെ നേട്ടങ്ങൾ പങ്കു വയ്ക്കാൻ മലയാളികൾ മടി കാണിച്ചില്ല എന്നതും മലയാളി സമൂഹത്തിന് അഭിമാനം പകരുന്നതായി പ്രസിഡന്റ് സണ്ണിമാളിയേക്കൽ പറഞ്ഞു.

സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അർഹിക്കുന്നവരെ തെരഞ്ഞെടുക്കും  ഇമെയില്‍ വഴി നിർദ്ദേശങ്ങൾ അയക്കാം. നിങ്ങളുടെ വിലയേറിയ സഹകരണം പ്രതീക്ഷിക്കുന്നു. ഡിസംബർ 31 നു മുന്‍പായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് , ജനറല്‍ സെക്രട്ടറി ബിജിലി ജോർജ് , ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.

നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍:[email protected],[email protected]. അല്ലെങ്കില്‍ ഐ പി സി എൻ ടി സംഘടനാ ഭാരവാഹികളായ സാം മാത്യു ,പ്രസാദ് തിയോടിക്കൽ , തോമസ് ചിറമേൽ , അനശ്വർ മാമ്പിള്ളി ,സിജു ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com