Friday, April 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ ഒക്ടോബർ 22ന്

ഇന്ത്യാ പ്രസ്‌ക്ലബ്ബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ ഒക്ടോബർ 22ന്

പി പി ചെറിയാൻ  

ഡാളസ്: ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ നേതൃത്വത്തിൽ  മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 22 ന് ഡാളസ് കേരള  അസ്സോസിയേഷൻ കോൺഫറൻസ് ഹാളിലാണ് സെമിനാർ . അമേരിക്കയിലേയും കേരളത്തിലേയും  അറിയപ്പെടുന്ന മാധ്യമ പ്രവർത്തകർ സെമിനാറിൽ പങ്കെടുക്കും. മാധ്യമരംഗം അഭിമുഖീകരിക്കുന്ന ആനുകാലിക വിഷയങ്ങൾ കോൺഫറൻസിൽ ചർച്ച ചെയ്യും.  

മാധ്യമ പ്രവർത്തകരുടെ സംഘടനയായ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് 2006ൽ ആണു രൂപീകൃതമായത്. അമേരിക്കയിലെ ആദ്യകാല മാധ്യമ പ്രവർത്തകനും, പ്രമുഖ എഴുത്തുകാരനുമായ ഏബ്രഹാം തെക്കേമുറി സ്ഥാപക പ്രസിഡന്റായി പ്രവർത്തനമാരംഭിച്ച ഇൻഡ്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ഇതിനകം ശക്തമായ മുന്നേറ്റം നടത്തിയ പ്രവാസി സംഘടനയാണ്.

സംഘടനയുടെ 2022-23 പ്രവർത്തനവർഷത്തെ ഭാരവാഹികളായി സിജു വി. ജോർജ്ജ് (പ്രസിഡന്റ്), അഞ്ജു ബിജിലി (വൈസ് പ്രസിഡന്റ്), സാം മാത്യു (സെക്രട്ടറി), ബെന്നി ജോൺ (ട്രഷറർ), പ്രസാദ് തീയാടിക്കൽ (ജോയിന്റ് ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. ബിജിലി ജോർജ്ജ് രക്ഷാധികാരിയായി പ്രവർത്തിക്കുന്ന ഉപദേശക സമിതിയിൽ സണ്ണി മാളിയേക്കൽ, പി. പി. ചെറിയാൻ, ടി. സി. ചാക്കോ എന്നിവർ അംഗങ്ങളാണ്. പിന്നീട് പ്രവർത്തക സമിതിയിലേക്ക് നാലു മാധ്യമ പ്രവർത്തകരെ കൂടി നാമനിർദ്ദേശം ചെയ്ത് പ്രവർത്തനം വിപുലീകരിച്ചു. മാധ്യമ രംഗത്ത് സുപരിചിതരും, വ്യക്തിമുദ്ര പതിപ്പിച്ചതുമായ ലാലി ജോസഫ്, ജോജോ കോട്ടയ്ക്കൽ,  അനശ്വർ മാമ്പള്ളി, തോമസ് ചിറമേൽ എന്നിവർ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിന്റെ പ്രവർത്തക സമിതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടത്.

അമേരിക്കയിലെ മാധ്യമ പ്രവർത്തകർക്ക് അംഗീകാരം നൽകുക, കേരളത്തിലുള്ള അർഹരായ മാധ്യമ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, മാധ്യമ പഠന കളരി എന്നിവ ഉൾപ്പെടുത്തി 2023 ലെ വിവിധ കർമ്മ പരിപാടികൾക്ക് പദ്ധതി തയ്യാറാക്കിയതായി പ്രസിഡന്റ് സിജു വി. ജോർജ്ജ്, സെക്രട്ടറി സാം മാത്യു എന്നിവർ അറിയിച്ചു. ജനാധിപത്യത്തിന്റെ നെടുംതൂണായ മാധ്യമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുവാൻ ഇൻഡ്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് നേതൃത്വം നൽകുന്ന കർമ്മ പരിപാടികളിൽ പങ്കാളികളാകണമെന്ന് അമേരിക്കയിലെ മാധ്യമ പ്രവർത്തകരോട് പ്രസിഡന്റ് സിജു വി. ജോർജ്ജ് അഭ്യർത്ഥിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments