മോസ്കോ : യുഎസ് കനത്ത തീരുവ ചുമത്തിയതു മൂലം ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തി നൽകുമെന്ന് റഷ്യ പ്രഖ്യാപിച്ചു. ഇതിനായി ഇന്ത്യയിൽ നിന്ന് കൂടുതൽ കാർഷിക ഉൽപന്നങ്ങളും മരുന്നുകളും വാങ്ങാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിർദേശം നൽകി.
ഹമാസിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് ട്രംപ്
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ യുഎസ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അധിക തീരുവ പ്രഖ്യാപിച്ച സന്ദർഭത്തിലാണ് റഷ്യയുടെ സുപ്രധാന നടപടി. എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്ന് പുട്ടിൻ വ്യക്തമാക്കി. സോച്ചിയിൽ നടക്കുന്ന ഇന്ത്യ ഉൾപ്പെടെ 140 രാജ്യങ്ങളിലെ പ്രതിനിധികൾ അടങ്ങുന്ന സമ്മേളനത്തിലായിരുന്നു പുട്ടിന്റെ പ്രഖ്യാപനം.



