പി പി ചെറിയാൻ
മിനിയാപൊളിസ് : ജോർജ് ഫ്ലോയിഡിന്റെ മരണത്തിന് ശനിയാഴ്ച നാല് വർഷം തികയുന്നു. 2020 മേയില്‍ ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പൊലീസ് ഉദ്യോഗസ്ഥൻ 9 മിനിറ്റിലധികം ഫ്ലോയിഡിന്റെ കഴുത്തിൽ മുട്ടുകുത്തി നിന്നതിനെ തുടർന്നാണ് ഫ്ലോയിഡ് മരിച്ചത്.
‘എനിക്ക് ശ്വസിക്കാൻ കഴിയുന്നില്ല’ എന്ന അദ്ദേഹത്തിന്റെ അവസാന വാക്കുകൾ ലോകം ഏറ്റെടുത്തു. ജനങ്ങൾ പൊലീസിന്റെ ക്രൂരത അവസാനിപ്പിക്കാൻ തെരുവിലിറങ്ങി. ഇത് രാജ്യവ്യാപകമായി പൊലീസ് സേനയുടെ മാറ്റത്തിന് ആഹ്വാനം ചെയ്യുന്ന പ്രതിഷേധത്തിനു കാരണമായി.
മിനിയാപൊളിസ് മേയർ ജേക്കബ് ഫ്രേ ശനിയാഴ്ച രാവിലെ പ്രസ്താവന പുറത്തിറക്കി, ‘പൊലീസിനെ പുനർരൂപകൽപ്പന ചെയ്യുന്നതിനുള്ള ഒരു യാത്രയാണ് ഞങ്ങൾ ആരംഭിച്ചത്. മിനിയാപൊളിസിന് വേണ്ടി, മുഴുവൻ രാജ്യത്തിനും വേണ്ടി’.