വാഷിംഗ്ടണ്‍: യു എസിന്റെ സാമ്പത്തികാവസ്ഥ വളരെ മികച്ചതാണെങ്കില്‍ എന്തുകൊണ്ടാണ് അമേരിക്കക്കാര്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് അസന്തുഷ്ടരായിരിക്കുന്നത്- ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ച് സാമ്പത്തിക വിദഗ്ധരേയും രാഷ്ട്രീയ തന്ത്രജ്ഞരേയും വൈറ്റ് ഹൗസിനേയും പ്രതിസന്ധിയിലാക്കിയവര്‍ ചില്ലറക്കാരല്ല- മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമയും ബില്‍ ക്ലിന്റണുമായിരുന്നു ഈ സംശയം.
ന്യൂയോര്‍ക്കിലെ റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ പ്രസിഡന്റ് ജോ ബൈഡനുവേണ്ടി ധനസമാഹരണത്തില്‍ സംസാരിച്ച ഒബാമയും ക്ലിന്റണും ഡെമോക്രാറ്റിക് പ്രസിഡന്റിനൊപ്പം രണ്ടാം തവണയും തുടരാന്‍ ആയിരക്കണക്കിന് ആളുകളോട് അഭ്യര്‍ഥിച്ചു. തൊഴില്‍ വളര്‍ച്ച, ആരോഗ്യകരമായ ചെലവുകള്‍, പ്രതീക്ഷിച്ചതിലും മികച്ച ജി ഡി പി വര്‍ദ്ധന എന്നിവയെല്ലാം ഉയര്‍ന്നതാണ്.
ജനങ്ങളെ നിരാശരാക്കുന്ന ‘ഘടനാപരമായ പ്രശ്‌നങ്ങള്‍’ ഉണ്ടെന്നും യൂണിയനുകളെ അടിച്ചമര്‍ത്തുന്നത് ഉള്‍പ്പെടെ അതില്‍ പെടുമെന്നും പറഞ്ഞ ഒബാമ അതിനെതിരെയാണ് ബൈഡന്‍ പ്രത്യേകമായി പോരാടിയതെന്നും വിശദമാക്കി.
കഠിനമായി പ്രവര്‍ത്തിക്കുമ്പോള്‍ ശമ്പളം ബ്രേക്കിംഗ് പോയിന്റിനപ്പുറം നീണ്ടുനില്‍ക്കുമ്പോഴും വാടകയെ കുറിച്ചും ഗ്യാസിന്റെ വിലയെ കുറിച്ചും ആശങ്കാകുലരാണെങ്കില്‍ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പലചരക്ക് കടകളിലെയും ഭവന വിപണിയിലെയും സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലെയും അമേരിക്കന്‍ പോക്കറ്റ്ബുക്കുകളെ ദ്രോഹിക്കുന്ന ഉയര്‍ന്ന വിലയാണെന്ന് ബൈഡനെ ട്രംപും റിപ്പബ്ലിക്കന്‍മാരും കുറ്റപ്പെടുത്തുമ്പോഴും പണപ്പെരുപ്പം കുറയുകയാണ്. ഇനിയും തനിക്ക് ചെയ്യാനുണ്ടെന്നാണ് ബൈഡന്‍ പറയുന്നത്.
1993 മുതല്‍ 2001 വരെ പ്രസിഡന്റായിരുന്ന ക്ലിന്റണിന്റെ ഭാര്യ മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ട്രംപിനോട് തോറ്റ 2016ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നിലവിലെ സാഹചര്യത്തെ അദ്ദേഹം താരതമ്യം ചെയ്തു.
2009-ലെ റിക്കവറി ആക്ട് നടപ്പിലാക്കുന്ന സമയത്ത് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ബൈഡന്‍ മികച്ച ജോലിയാണ് ചെയ്തതെന്നും സമ്പദ്വ്യവസ്ഥയിലെ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ പ്രതിസന്ധി നികത്താന്‍ പ്രവര്‍ത്തിച്ചതായിക്ലിന്റണ്‍ പറഞ്ഞു. എന്നാല്‍ ഒബാമയുടെ കാലാവധി കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് സാമ്പത്തിക പുരോഗതി പൂര്‍ണമായി അനുഭവിക്കാന്‍ കഴിയാതിരുന്നതിന് കാരണം ഭരണം മാറിയതാണ്.
സത്യസന്ധമായി പറഞ്ഞാല്‍ ബരാക് ഒബാമയില്‍ നിന്നും ഭരണം നേടിയതിന് ശേഷം ട്രംപ് രണ്ട് വര്‍ഷമാണ് നഷ്ടപ്പെടുത്തിയതെന്നും ക്ലിന്റണ്‍ പറഞ്ഞു. ട്രംപിന് തന്റെ മുന്‍ഗാമിയില്‍ നിന്ന് ലഭിച്ച മികച്ച സമ്പദ്വ്യവസ്ഥയെ ഒറ്റ രാത്രികൊണ്ടാണ് ട്രംപ് ഇല്ലാതാക്കിയതെന്നും 2016ലെ അബദ്ധം രാജ്യം വീണ്ടും ആവര്‍ത്തിക്കരുതെന്നും ക്ലിന്റണ്‍ പറഞ്ഞു.