ചിക്കാഗോ : ഫൊക്കാന സ്ഥാപക പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു. മൂന്ന് തവണ ഫൊക്കാന പ്രസിഡന്റ് ആയി സേവനമനുഷ്ടിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയാണ് ഡോ. അനിരുദ്ധൻ.നോർക്ക , മാതൃഭൂമി എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു.ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ ഡോ. അനൂപും അരുണും. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാൻ ജെയിംസ് കൂടൽ, ചീഫ് എഡിറ്റർ ഹരിനമ്പൂതിരി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഫൊക്കാന സ്ഥാപക പ്രസിഡന്റും വ്യവസായിയുമായ ഡോ. എം അനിരുദ്ധൻ അന്തരിച്ചു
RELATED ARTICLES



