പരിക്ക്.വാഷിംഗ്ടൺ: യു.എസിലെ ലോസ് ആഞ്ചലസിൽ നൈറ്റ് ക്ലബ്ബിന് പുറത്ത് ആൾക്കൂട്ടത്തിനിടെയിലേക്ക് കാർ പാഞ്ഞുകയറി 30 പേർക്ക് പരിക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം, ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കാർ ഓടിച്ചിരുന്ന ഫെർനാൻഡോ റാമിറസിനെ (29) പ്രദേശത്തുണ്ടായിരുന്നവർ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന റാമിറസിന്റെ ആരോഗ്യനില ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഇയാൾ ബോധപൂർവ്വം ആക്രമണം നടത്തിയെന്നാണ് നിഗമനം. അമിതമായി മദ്യപിച്ചെത്തിയ ഇയാളെ നേരത്തെ ക്ലബ്ബിൽ നിന്ന് പുറത്താക്കിയിരുന്നു. റാമിറസിനെ വെടിവച്ച ശേഷം സ്ഥലത്ത് നിന്ന് കടന്നയാൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു.



