പി പി ചെറിയാൻ
ന്യൂയോർക്ക്∙ ആക്‌സിലറേറ്റർ പെഡലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ടെസ്‌ല 3,878 സൈബർട്രക്കുകൾ തിരിച്ചുവിളിക്കും. യുഎസ് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്. ആക്‌സിലറേറ്റർ പെഡൽ ഇന്‍റീരിയർ ട്രിമ്മിൽ കുടുങ്ങി തനിയെ വേഗം കൂടുന്നതിന് കാരണമാകുന്നതായിട്ടാണ് കണ്ടെത്തിയിരുന്നത്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതിനിലാണ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.
സൈബർട്രക്ക് ഇലക്ട്രിക് പിക്കപ്പ് ട്രക്കിന്‍റെ ഡെലിവറി കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ടെസ്‌ല ആരംഭിച്ചത്. വിവരം പുറത്ത് വന്നതിന് പിന്നാലെ ടെസ്ലയുടെ ഓഹരി വിലയിൽ ഇടിവ് സംഭവിച്ചു.