Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകുവൈത്തിന്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി ക കണക്കുകൾ

കുവൈത്തിന്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി ക കണക്കുകൾ

കുവൈറ്റ്സിറ്റി: ഈ വർഷം ആദ്യ പകുതിയോടെ കുവൈത്തിന്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. 5.098 ദശലക്ഷമാണ് നിലവിലെ ജനസംഖ്യ. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഇത് 1.55 ദശലക്ഷം വരും.ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിൽ താഴെയുള്ളവരും, 80 ശതമാനം 15നും 64നും ഇടയിലുള്ളവരും ആണ്. 65 വയസ്സിന് മുകളിലുള്ളവർ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. കുവൈത്തിലെ പ്രവാസി സമൂഹങ്ങളിൽ ഏറ്റവും വലുത് ഇന്ത്യൻ സമൂഹമാണ്. ആകെ 1.036 ദശലക്ഷം ആളുകളുള്ള ഇന്ത്യൻ സമൂഹം മൊത്തം ജനസംഖ്യയുടെ 29 ശതമാനം വരും. 661,318 പേരുമായി ഈജിപ്തുകാർ രണ്ടാം സ്ഥാനത്താണ്. ഇത് ജനസംഖ്യയുടെ 19 ശതമാനം ആണ്. രാജ്യത്തെ ആകെ താമസക്കാരുടെ എണ്ണം 3.547 ദശലക്ഷമാണ്. ഇത് മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. കണക്കുകൾ പ്രകാരം കുവൈത്തിലെ ജനസംഖ്യയുടെ 61 ശതമാനം പുരുഷന്മാരാണ്, ആകെ 3.09 ദശലക്ഷം പുരുഷന്മാരുണ്ട്. അതേസമയം സ്ത്രീകളുടെ എണ്ണം 2 ദശലക്ഷമാണ്. 3539 വയസ്സ് പ്രായക്കാർ രാജ്യത്ത് ഏറ്റവും ഉയർന്ന ശതമാനം പ്രതിനിധീകരിക്കുന്നു, ഇത് മൊത്തം ജനസംഖ്യയുടെ 13 ശതമാനം ആണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments