Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaട്രംപിന്‍റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ട്രംപിന്‍റെ അവകാശവാദങ്ങൾ തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടന്നതടക്കമുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അവകാശവാദങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളി. വെടിനിർത്തൽ സാധ്യമാക്കിയത് താനാണെന്ന ട്രംപിന്‍റെ തുടർച്ചയായ അവകാശമാദമടക്കം ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചക്കുള്ള മറുപടിക്കിടെ പ്രധാനമന്ത്രി തള്ളിക്കളഞ്ഞു. ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ ഒരു ലോക നേതാവും ഇടപെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. പാകിസ്ഥാൻ വലിയ ആക്രമണം നടത്തുമെന്നാണ് ആ സമയത്ത് അമേരിക്ക പറഞ്ഞതെന്നും, അതിനേക്കാൾ വലിയ തിരിച്ചടി നൽകുമെന്ന് മറുപടി നൽകിയെന്നും മോദി വിശദീകരിച്ചു. ഒരു രാജ്യത്തിന്റെയും മധ്യസ്ഥത, ഇന്ത്യ – പാക് വെടിനിർത്തലിൽ ഉണ്ടായിട്ടില്ല. ഇന്ത്യയോട് സൈനിക നീക്കം നിർത്താൻ ആരും ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യയുടെ ആക്രമണത്തിൽ രക്ഷയില്ലാതെ പാകിസ്ഥാനാണ് വെടിനിർത്തലിന് കേണപേക്ഷിച്ചതെന്നും പ്രധാനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി. അങ്ങനെയാണ് ഇന്ത്യ വെടിനിർത്തലിലേക്ക് നീങ്ങിയതെന്നും മോദി വിവരിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments