ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടിച്ചേൽപിച്ച അധിക തീരുവ നാളെ നിലവിൽ വരാനിരിക്കെ, യുഎസിനെതിരെ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം. യുഎസിന്റെ ഭീഷണി മറികടക്കാൻ റഷ്യഇന്ത്യചൈന (ആർഐസി) കൂട്ടായ്മയുണ്ടാകുമോ എന്നാണ് ചർച്ചകൾ. ഈ വർഷം അവസാനം റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശനവും ഓഗസ്റ്റ് അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതും നടക്കാനിരിക്കെയാണ് ഇങ്ങനെയൊരു ചർച്ച. സമ്മർദത്തിലാക്കി നേട്ടം കൊയ്യാനുള്ള ട്രംപിന്റെ നയത്തിനു വശപ്പെടാതെ, കടുംപിടിത്തം ഉപേക്ഷിച്ചു പരസ്പരം കൈകൊടുക്കാൻ ആർഐസി നേതാക്കൾ തുനിഞ്ഞേക്കുമെന്നു ചില രാജ്യാന്തര രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നുണ്ട്. ആഗോള വിപണിയിൽ അമിതമായി ഡോളറിനെ ആശ്രയിക്കുന്നതാണ് ഇന്ത്യയും ചൈനയും റഷ്യയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കു പ്രധാന കാരണമെന്നും വിദഗ്ധർ പറയുന്നു. അതേസമയം, ഈ മൂന്നു രാജ്യങ്ങളും തമ്മിലൊരു ധാരയോ കൂട്ടായ്മയോ ഉണ്ടായാൽ അതിനു മുന്നിൽ യുഎസിനു വിയർക്കേണ്ടി വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ത്യയുഎസ് ബന്ധത്തിൽ പിആർ വഴിത്തിരിവ്: 50 ശതമാനം തീരുവ നാളെ മുതൽ; 7 ബില്യൻ ഡോളറിന്റെ കയറ്റുമതിക്ക് വെല്ലുവിളിഇന്ത്യയും ചൈനയും റഷ്യയുടെയും ജിഡിപി ഒന്നിച്ചെടുത്താൽ 53.9 ട്രില്യൻ ഡോളർ വരും. ആഗോള സാമ്പത്തിക ഉൽപാദനത്തിന്റെ മൂന്നിലൊന്നു വരും ഇത്. 5.09 ലക്ഷം കോടി ഡോളറിന്റെ കയറ്റുമതിയാണ് ഈ മൂന്നു രാജ്യങ്ങളും ചേർന്നു നടത്തുന്നത്. ലോകത്താകെ നടക്കുന്ന കയറ്റുമതിയുെട അഞ്ചിലൊന്നാണിത്. 4.7 ട്രില്യൻ ഡോളറിന്റെ വിദേശ നാണ്യ ശേഖരവും (ലോകത്തെ വിേദശനാണ്യ ശേഖരത്തിന്റെ 38 %) ലോകത്തെ ആകെ ജനസംഖ്യയുടെ 37.8 ശതമാനവും (310 കോടി) ആർഐസി രാജ്യങ്ങൾ കൈയാളുന്നു. അതുകൊണ്ടു തന്നെ വിപണി സാധ്യതയിൽ സംശയം വേണ്ട. പ്രതിരോധ രംഗത്തും ആർഐസി കരുത്ത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ലോകരാജ്യങ്ങളുടെ ആകെ പ്രതിരോധ ബജറ്റിന്റെ 20.2 ശതമാനം അഥവാ 549 ബില്യൻ ഡോളറാണ് ആർഐസി രാജ്യങ്ങൾ സൈന്യത്തിനായി ചെലവിടുന്നത്. യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിയതു മുതൽ ഇന്ത്യയും ചൈനയും പ്രാദേശിക കറൻസി ഉപയോഗിച്ചാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. ഇത് പ്രാദേശിക കറൻസിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഡോളർ ശേഖരം നിലനിർത്തുന്നതിനും സഹായിച്ചിട്ടുണ്ട്.
അധിക തീരുവ നാളെ മുതൽ: യുഎസിനെതിരെ മറ്റൊരു ശാക്തിക ചേരി രൂപപ്പെടാനുള്ള സാധ്യത ചർച്ച ചെയ്ത് ലോകം
RELATED ARTICLES



