Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യുഎസ്‍എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ

ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഒഐസിസി യുഎസ്‍എ ഉന്നതതല സംഘം പുതുപ്പള്ളിയിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ്  ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമാക്കുവാൻ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) ഉന്നതതലസംഘവും.

ദേശീയ ഭാരവാഹികളായ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ട്രഷറർ സന്തോഷ് എബ്രഹാം, മീഡിയ ചെയർമാൻ പി.പി.ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ് നാഗനൂലിൽ തുടങ്ങിയവർ സംഘത്തിന് നേതൃത്വം നൽകും. തിരഞ്ഞെടുപ്പ് വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഇവർ  പങ്കാളികളാകുന്നത്.

ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഗ്ലോബൽ തലത്തിൽ ഓവർസീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട് .ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫീസും തുറന്നു പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫിസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവനസന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ പരിപാടികള്‍ ഈ  ദിവസങ്ങളില്‍ സംഘടിപ്പിച്ചു വരുന്നു. 
ഇപ്പോൾ കേരളത്തിലുള്ള ഒഐസിസി യുഎസ്എയുടെ എല്ലാ പ്രവർത്തകരും നാഷനൽ, റീജിയണൽ, ചാപ്റ്റർ നേതാക്കളും തിരഞ്ഞെടുപ്പ് സംഘനേതാക്കളുമായി  ബന്ധപെട്ട് ഉപ തിരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ ഭാഗഭാക്കാക്കണമെന്നും ചാണ്ടി ഉമ്മനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതിൽ പങ്കാളികളാകണമെന്നും നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്ക് (വാട്സ്ആപ് നമ്പറുകൾ )  

ബേബി മണക്കുന്നേൽ – 713 291 9721
സന്തോഷ് എബ്രഹാം – 215 605 6914
പി.പി. ചെറിയാൻ – 214 450 4107
പ്രദീപ് നാഗനൂലിൽ – 469 449 1905

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com