ടാമ്പ (ഫ്ലോറിഡ): ലോക മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ അമേരിക്ക മേഖലയും ഫ്ലോറിഡ പ്രൈം പ്രവിശ്യയും ചേർന്ന് സംഘടിപ്പിക്കുന്ന പുതുവത്സര സൗഹൃദ–സാംസ്കാരിക സംഗമം ‘സാന്റാസ് ആഫ്റ്റർ പാർട്ടി 2026’ ജനുവരി 17-ന് ടാമ്പയിൽ നടക്കും.
ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് വാൽറിക്കോയിലുള്ള സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ സമൂഹകേന്ദ്രത്തിലാണ് പരിപാടി. ലോക മലയാളി കൗൺസിൽ ആഗോള പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിന് അമേരിക്ക മേഖല പ്രസിഡന്റ് ബ്ലെസൺ മന്നിൽ, ഫ്ലോറിഡ പ്രൈം പ്രവിശ്യ പ്രസിഡന്റ് കരോളിൻ ബ്ലെസൺ എന്നിവർ നേതൃത്വം നൽകും. ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ അമേരിക്ക റീജിയൻ ചെയർമാൻ ഡോ ഷിബു സാമുവൽ തുടങ്ങിയവർ പങ്കടുക്കും
സിനിമാരംഗത്തെ പ്രശസ്ത ആക്ഷൻ താരം ബാബു ആന്റണി മുഖ്യാതിഥിയായിരിക്കും. ഹിൽസ്ബോറോ കൗണ്ടി കമ്മീഷണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോക്ടർ നീൽ മണിമലയും ചടങ്ങിൽ പങ്കെടുക്കും.
സംഗീത–നൃത്ത അവതരണങ്ങൾ, കുടുംബങ്ങൾക്കായുള്ള വിരുന്ന്, കുട്ടികൾക്കായി പ്രത്യേക വിനോദപരിപാടികൾ, ഭാഗ്യച്ചീട്ടു നറുക്കെടുപ്പ് എന്നിവ സംഗമത്തിന്റെ ഭാഗമാകും.
പുതുവത്സരത്തെ ഒരുമിച്ച് ആഘോഷിച്ച് സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
ബ്ലെസൺ മന്നിൽ – 727 481 9680
ദീപക് സതീഷ് – 432 242 4041



