പി പി ചെറിയാൻ
ടെനിസി : വിദ്യാലയങ്ങൾക്ക് നേരെ ആക്രമണസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വർധിച്ചതോടെ രഹസ്യമായി തോക്കുകൾ കൈവശം വയ്ക്കാൻ അധ്യാപകരെ അനുവദിക്കുന്ന ബിൽ ടെനിസി നിയമസഭ പാസാക്കി. 28നെതിരെ 68 വോട്ടുകൾക്കാണ് ബിൽ പാസായത്. ഇതിനായി അധ്യാപകർ 40 മണിക്കൂർ പരിശീലനം നേടണം. തോക്ക് കൈവശം വയ്ക്കാൻ പെർമിറ്റ് ഉണ്ടായിരിക്കണം. അധ്യാപകരുടെ മാനസികാരോഗ്യവും പരിശോധിക്കും.
വിദ്യാലയങ്ങൾക്ക് നേരെ നടക്കുന്ന അക്രമണം തടയുകയും വിദ്യാർഥികളെയും ജീവനക്കാരെയും കൊലയാളികളിൽ നിന്ന് സംരക്ഷിക്കുന്നതിന് പരിശീലനം നൽകുകുകയും ചെയ്യുകയെന്നതാണ് നിയമനിർമാണത്തിന് പിന്നിലെ ലക്ഷ്യം.