വാഷിങ്ടൻ : ഗാസയിൽ രാജ്യാന്തര സേനയെ നിയോഗിക്കാനുള്ള യുഎസ് പ്രമേയത്തിന് അംഗീകാരം നൽകി ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി. ഡോണൾഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ ശക്തിപ്പെടുത്താൻ തയ്യാറാക്കിയ യുഎസ് പ്രമേയത്തിന് അനുകൂലമായി അംഗങ്ങൾ വോട്ട് ചെയ്തു. വോട്ടെടുപ്പിൽ നിന്നും റഷ്യയും ചൈനയും വിട്ടുനിന്നു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിലേക്കുള്ള ചുവടുവയ്പ്പാണ് പുതിയ പ്രമേയം.
പ്രമേയം ചരിത്രപരമാണെന്നു വോട്ടെടുപ്പിനു ശേഷം ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസഡർ മൈക്ക് വാൾട്ട്സ് പറഞ്ഞു. പ്രമേയം ഗാസയെ അഭിവൃദ്ധിപ്പെടുത്തുമെന്നും സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുന്ന അന്തരീക്ഷത്തിനും വഴിയൊരുക്കുന്ന സുപ്രധാന ചുവടുവയ്പ്പാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.



