Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആല്‍ബനി മലയാളി അസോസിയേഷന്‍ പൊന്നോണം 2023 സെപ്തംബര്‍ 15ന്

ആല്‍ബനി മലയാളി അസോസിയേഷന്‍ പൊന്നോണം 2023 സെപ്തംബര്‍ 15ന്

അല്‍ബനി (ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ ഓണാഘോഷത്തിന്റെ ഭാഗമായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്ട് മലയാളി അസോസിയേഷന്‍ \’പൊന്നോണം 2023\’ സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററിലാണ്  ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണ്ണാഭമാകുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ നിന്ന് വിപരീതമായി ഇത്തവണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. \’സമ്മര്‍ നൈറ്റ് 2023\’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ നടന്‍ രാഹുല്‍ മാധവ്, നടിമാരായ പ്രിയങ്ക, മാളവിക, അഞ്ജലി കൃഷ്ണ, മിമിക്രി കലാകാരന്മാരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ, പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടി, ഗായകരായ ദേവാനന്ദ്, സുമേഷ് രഘു, സലീഷ് ശ്യാം, ഗായിക അനാമിക എന്നിവരെ കൂടാതെ ബിജു സേവിയര്‍, സബിന്‍ സുകേഷ്, മുത്തു ശരവണന്‍, ഭാരതി, ജംഷീന എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ പത്താം തിയ്യതിക്കു മുന്‍പായി സീറ്റ് റിസര്‍വ്വ് ചെയ്തിരിക്കണമെന്നും അവര്‍ അറിയിച്ചു. https://cdmany.org/ponnonam-2023/).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക്- 518 894 1564, ചാള്‍സ് മാര്‍ക്കോസ്- 765 301 1616, സുനൂജ് ശശിധരന്‍- 585 794 8424. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com