ന്യൂഡൽഹി: വിസ അനുവദിച്ചതിനു ശേഷം സ്ക്രീനിങ്ങ് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യയിലെ യു.എസ് എംബസി. യു.എസ് നിയമങ്ങളും ഇമിഗ്രേഷൻ ചട്ടങ്ങളും പാലിക്കാത്തവരുടെ വിസ റദ്ദാക്കുമെന്നും നാടുകടത്തുമെന്നും എംബസി വ്യക്തമാക്കി. ദേശീയ സുരക്ഷയാണ് യു.എസിന് പ്രധാനമെന്നും എംബസി പറഞ്ഞു.
യു.എസിന്റെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മുഴുവന്‍ അപേക്ഷകരെയും നിരന്തരം പരിശോധിക്കുന്നത് തുടരും. തെറ്റായ വിവരങ്ങൾ സമർപ്പിച്ചാൽ വിസ റദ്ദാക്കും. അതിനു പുറമെ നാടുകടത്തൽ നടപടിക്കും വിധേയരാക്കും.



