ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ ഉയർന്ന തീരുവയ്‌ക്കെതിരെ 10 പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും (എസ്കെഎം) ചേർന്ന് 13ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.
ട്രാക്ടർ, ബൈക്ക് റാലികളും ധർണകളും നടത്തും. യുഎസ് തീരുവ ഇന്ത്യ തള്ളിക്കളഞ്ഞ് റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരം നടത്താനുള്ള പരമാധികാരം ഉപയോഗിക്കണം. ഇന്ത്യ– യുഎസ് വ്യാപാര ചർച്ചകൾ അടിയന്തരമായി നിർത്തിവയ്ക്കണം. ഭാവിയിൽ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.



