പി പി ചെറിയാൻ
ഹ്യൂസ്റ്റൺ, ടെക്സാസ്: ടെക്സാസ് അവന്യുവിലെ നിർമ്മാണത്തിലിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിൽ സ്ഫോടനത്തിൽ ആറ് തൊഴിലാളികൾക്ക് പരിക്കേറ്റതായി ഹ്യൂസ്റ്റൺ ഫയർ ഡിപ്പാർട്ട്മെന്റ് (HFD) അറിയിച്ചു.
പ്രാഥമികമായി ബോയിലറിൽ പിഴവാണെന്ന് കരുതിയിരുന്നുവെങ്കിലും, പിന്നീട് ടാങ്ക്‌ലെസ് വാട്ടർ ഹീറ്ററിൽ ഉണ്ടായ പ്രെഷർ പ്രശ്നമാണ് പ്രകൃതിദത്ത വാതക ലൈൻ സ്ഫോടിക്കാൻ കാരണമായത് എന്ന് അധികൃതർ പറഞ്ഞു.
വാതക സ്ഫോടനത്തിൽ ജനൽചില്ലുകൾ തകർന്നു, തീ പടർന്നു. സംഭവത്തിൽ പൊള്ളലുകളും മുറിവുകളുമുള്ള ആറ് നിർമ്മാണ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപ പ്രദേശം നിയന്ത്രണത്തിലുള്ളതായി അധികൃതർ അറിയിച്ചു. സംഭവം സംബന്ധിച്ച് ആർസൺ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. “കൂടുതൽ ആളുകൾക്ക് പരിക്കേൽക്കാതിരുന്നത് വലിയ ഭാഗ്യമാണ്,” എന്ന് HFD കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ബ്രെന്റ് ടെയ്‌ലർ പറഞ്ഞു.



