ഹൂസ്റ്റൺ: മിസ്സൂറി സിറ്റി മേയറായി മൂന്നാം തവണയും റോബിൻ ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു .55 ശതമാനം വോട്ട് റോബിൻ ഇലക്കാട്ടിന് ലഭിച്ചു. എതിർ സ്ഥാനാർത്ഥി ജെഫറി ബോണിക്ക് 45 ശതമാനം വോട്ടു നേടി. ഹാട്രിക് വിജയമാണ് അദ്ദേഹം നേടിയത്. രണ്ട് ടേമിലായി മിസ്സൂറി സിറ്റിയുടെ മുഖഛായ മാറ്റിയ റോബിൻ ഇലക്കാട്ടിനു ഈ വിജയം പ്രതീക്ഷിച്ചതു തന്നെയായിരുന്നു .റോബിൻ ഇലക്കാട്ടിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക കിക്കോഫ് തുടങ്ങിയത് മുതൽ മിസ്സൂറി സിറ്റി തെരഞ്ഞെടുപ്പ് ചൂടിലായിരുന്നു.
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ച റോബിന്റെ വിജയം സുനശ്ചിതമായിരുന്നു. കഴിഞ്ഞ രണ്ടു ടേമിലായി സിറ്റിയില്‍ നടത്തിവന്ന പ്രവര്‍ത്തന മികവിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം. സിറ്റിയുടെ എല്ലാ മേഖലകളിലും വികസനം എത്തിക്കുന്നതിനൊപ്പം തന്നെ എല്ലാ വിഭാഗം ആളുകളുമായി വ്യക്തി ബന്ധം പുലര്‍ത്താനും റോബിനു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.വികസന തുടര്‍ച്ച ലക്ഷ്യം വച്ചുള്ള റോബിന്റെ പ്രചരണങ്ങള്‍ ഫലം കണ്ടു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഗുണകരമായകുന്ന വികസനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കാന്‍ അദ്ദേഹത്തിന് ആദ്യകാലം മുതല്‍ കഴിഞ്ഞു. അമേരിക്കയിലെ തന്നെ മാതൃകാനഗരങ്ങളില്‍ ഒന്നായി ഇന്ന് മിസോറി സിറ്റിയെ വിശേഷിപ്പിക്കുന്നുവെങ്കില്‍ അതിനു പിന്നിലെ ശക്തിയുടെ പേരാണ് റോബിന്‍ ഇലക്കാട്ട്. പൊതുജനാരോഗ്യം, അടിസ്ഥാന സൗകര്യം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കി അദ്ദേഹം നടത്തി വന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്താനും തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കാനുമുള്ള ശ്രമങ്ങളും നടത്തി വന്നു. നികുതി നിരക്ക് കുറയ്ക്കാനായി എന്നത് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ധിപ്പിച്ചു. മറ്റു ഭരണാധികാരികളില്‍ നിന്നും വ്യത്യസ്തമായി ജനങ്ങളെ ഒപ്പം നിര്‍ത്തികൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് റോബിന്‍ ഇലക്കാട്ട് നടത്തി വന്നത്.



