Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaസിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റിന്റെ അനുമതി

സിഖുകാർക്ക് ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കാൻ സെനറ്റിന്റെ അനുമതി

പി.പി.ചെറിയാൻ

കലിഫോർണിയ : മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ സുരക്ഷാ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് സിഖുകാരെ ഒഴിവാക്കുന്ന ബില്ലിന് അനുകൂലമായി കലിഫോർണിയയിലെ സെനറ്റർമാർ വോട്ട് ചെയ്തു.ബിൽ 21-8 വോട്ടുകൾക്ക് സംസ്ഥാന സെനറ്റിൽ പാസായി,

സെനറ്റർ ബ്രയാൻ ഡാലെ കൊണ്ടുവന്ന സെനറ്റ് “ബിൽ 847″, സംസ്ഥാന സെനറ്റ് പാസാക്കിയതോടെ ഇനി അസംബ്ലിയിലേക്ക് അയക്കും. ‘‘മതസ്വാതന്ത്ര്യം ഈ രാജ്യത്തിന്റെ അടിസ്ഥാന അടിത്തറയാണ്. അമേരിക്കക്കാർ എന്ന നിലയിൽ നമ്മുക്ക് നമ്മുടെ മതം സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള അവകാശമുണ്ട്. ആ അവകാശം എല്ലാവർക്കും തുല്യമായിരിക്കണമെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരാളുടെ മത വിശ്വാസത്തെ പരിമിതപ്പെടുത്തുന്ന ഏതൊരു നിയമവും അതിന് വിരുദ്ധമാണ്. ഈ രാജ്യം എല്ലാവരുടെയുമാണ്.” – സെനറ്റ് ഫ്ലോറിൽ ബിൽ അവതരിപ്പിച്ച ശേഷം ഡാലെ പ്രസ്താവനയിൽ പറഞ്ഞു.

തലപ്പാവോ പട്കയോ ധരിക്കുന്നവരെ ഹെൽമറ്റ് ധരിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്നത് എല്ലാവരുടെയും മതസ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ഒരു ലളിതമായ മാർഗമാണെന്ന് സെനറ്റർ കൂട്ടിച്ചേർത്തു 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com