Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaരാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന; ഹേലിയുടെ നിർദ്ദേശം അസംബന്ധമെന്ന് സാൻഡേഴ്‌സ്

രാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന; ഹേലിയുടെ നിർദ്ദേശം അസംബന്ധമെന്ന് സാൻഡേഴ്‌സ്

പി.പി.ചെറിയാൻ

വെർമോണ്ട് : രാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന നിർബന്ധമാക്കണമെന്ന നിക്കി ഹേലിയുടെ നിർദ്ദേശത്തെ “അസംബന്ധം” എന്നാണ് സെനറ്റർ ബെർണി സാൻഡേഴ്‌സ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ഒരു വാർത്താ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിക്കി ഇത്തരമൊരു പ്രസ്താവന നടത്തിയത്.

‘ഞങ്ങൾ വംശീയതയ്‌ക്കെതിരെ പോരാടുകയാണ്, ഞങ്ങൾ ലിംഗവിവേചനത്തിനെതിരെ പോരാടുകയാണ്, ഞങ്ങൾ സ്വവർഗരതിക്കെതിരെ പോരാടുകയാണ് – ഞങ്ങൾ പ്രായഭേദമന്യേ പോരാടേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നു’ സെനറ്റർ ബെർണി സാൻഡേഴ്‌സ് പറഞ്ഞു. രാഷ്ട്രീയക്കാരെ അവരുടെ വിശ്വാസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തണമെന്നും 81കാരനായ അദ്ദേഹം പറഞ്ഞു.

‘40 വയസ്സുള്ള പ്രത്യേകിച്ച് കഴിവുകളൊന്നുമില്ലാത്ത നിരവധി ആളുകൾ ഇവിടെയുണ്ട്. പ്രായമായവരെ കുറിച്ച് നിങ്ങൾക്കു എന്തറിയാം. പ്രസിഡന്റ് സ്ഥാനാർഥിയായ നിങ്ങൾ ഇങ്ങനെ വിലകുറഞ്ഞ പ്രസ്താവന നടത്തുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല’– സാൻഡേഴ്‌സ് പറഞ്ഞു. 

സൗത്ത് കരോലിനയിലെ മുൻ ഗവർണറായ 51-കാരിയായ ഹേലി കഴിഞ്ഞയാഴ്ച പ്രസിഡന്റ് സ്ഥാനത്തേക്ക് റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിനുള്ള തന്റെ ശ്രമം പ്രഖ്യാപിച്ചിരുന്നു. 75 വയസ്സിനു മുകളിൽ പ്രായമുള്ള രാഷ്ട്രീയക്കാർക്ക് മാനസിക കഴിവ് പരിശോധന നിർബന്ധമാക്കുന്ന നയത്തിന് പുതിയ തലമുറയെ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അവരുടെ പ്രഖ്യാപന പ്രസംഗം. ഈ പ്രഖ്യാപനത്തിനു വലിയ പിന്തുണയാണ് ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments