Wednesday, September 11, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaലൊസാഞ്ചലസ് ബിഷപ്പ് വെടിയേറ്റു മരിച്ച സംഭവം സംശയാസ്‌പദമെന്നു കൗണ്ടി ഷെരീഫ്

ലൊസാഞ്ചലസ് ബിഷപ്പ് വെടിയേറ്റു മരിച്ച സംഭവം സംശയാസ്‌പദമെന്നു കൗണ്ടി ഷെരീഫ്

പി. പി.ചെറിയാൻ

ലൊസാഞ്ചലസ് : ഹസീൻഡ ഹൈറ്റ്‌സിൽ കത്തോലിക്കാ ബിഷപ്പ് ഡേവിഡ് ഒ കോണൽ (69) വെടിയേറ്റു മരിച്ച സംഭവം സംശയാസ്‌പദമെന്നു ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് ലെഫ്റ്റനന്റ് മൈക്കൽ മോഡിക്ക.

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഹസീൻഡ ഹൈറ്റ്‌സ് പരിസരത്തുള്ള ലൊസാഞ്ചലസ് സഹായ മെത്രാൻ ഡേവിഡ് ഒ കോണലിനെ വീടിന്റെ മുകളിലെ നിലയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ മരണം സ്ഥിരീകരിച്ചതായും ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് മൈക്കൽ മോഡിക്ക പറഞ്ഞു.

ഒ കോണലിന് തോളിൽ വെടിയേറ്റതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഷെരീഫ് പറഞ്ഞു. ലൊസാഞ്ചലസ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെന്റ് മരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് മോഡിക്ക പറഞ്ഞു. പൊതുജനങ്ങൾക്ക് എന്തെങ്കിലും ഭീഷണിയുണ്ടെന്ന് പൊലീസ് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1953-ൽ അയർലൻഡിലെ കൗണ്ടി കോർക്കിലാണ് ഒ’കോണൽ ജനിച്ചത്. ലൊസാഞ്ചലസ് അതിരൂപതയുടെ കണക്കനുസരിച്ച് 2015-ൽ ലൊസാഞ്ചലസ് അതിരൂപതയുടെ സഹായ മെത്രാനായി. 45 വർഷത്തിലേറെയായി അദ്ദേഹം ലൊസാഞ്ചലസ് കൗണ്ടിയിൽ വൈദികനായും ബിഷപ്പായും സേവനമനുഷ്ഠിച്ചു. ഇന്റർഡയോസെസൻ സതേൺ കലിഫോർണിയ ഇമിഗ്രേഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ചെയർമാനും യുഎസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ മനുഷ്യ വികസനത്തിനായുള്ള കാത്തലിക് ക്യാംപ്യ്നിലെ സബ്കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു ബിഷപ്പ് ഡേവിഡ് ഒ’കോണൽ.
ദരിദ്രരുടേയും കുടിയേറ്റക്കാരുടേയും സ്നേഹിതനായിരുന്നു ബിഷപ്പെന്നും സമാധാന കാംഷിയുമായിരുന്നുവെന്നും ലൊസാഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് എച്ച്. ഗോമസ് പ്രസ്താവനയിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments