തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇന്നലെ പെയ്ത മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രതാ പാലിക്കമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വേനൽമഴയിൽ കുളിരണിഞ്ഞ് കേരളം
RELATED ARTICLES



