തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരിക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളി സിപിഐ. എക്സിറ്റ് പോള്‍ അവസാന വാക്കല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണ്. എക്സിറ്റ് പോള്‍ ഇത്തരം ഫലങ്ങൾ നേരത്തെയും പറഞ്ഞിട്ടുള്ളതാണ്.ലവലേശം കുറയാതെ പ്രതീക്ഷയിൽ ഉറച്ചുനിൽക്കുന്നു. എൽഡിഎഫിന് ഇപ്പോഴും ശുഭപ്രതീക്ഷയെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തില്‍ യുഡിഎഫ് ഭരണത്തിലെത്തുമെന്നാണ് വിവിധ ഏജൻസികളുടെ സർവേകൾ സൂചിപ്പിക്കുന്നത്. മിക്ക സർവേകളും യുഡിഎഫിന് 70-ന് മുകളിൽ സീറ്റുകൾ പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ യുഡിഎഫിന് പരമാവധി 90 സീറ്റുകൾ വരെ ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്. ആക്സിസ് മൈ ഇന്ത്യ പ്രകാരം യുഡിഎഫ് 78-90 സീറ്റുകളും എൽഡിഎഫ് 49-62 സീറ്റുകളും എൻഡിഎ 0-3 സീറ്റുകളും നേടും.



