Saturday, July 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaനിക്കി ഹേലിയുടെ മകൾ റെന ഹേലി വിവാഹിതയായി

നിക്കി ഹേലിയുടെ മകൾ റെന ഹേലി വിവാഹിതയായി

പി പി ചെറിയാൻ

സൗത്ത് കരോലിന: നിക്കി ഹേലിയുടെ മകൾ റെന ഹേലി കോളേജ് പ്രണയിതാവ് ജോഷ്വ ജാക്‌സണെ വിവാഹം കഴിച്ചു. സൗത്ത് കരോലിനയിലെ ചാൾസ്റ്റൺ തീരത്തുള്ള കിയാവ ദ്വീപിലെ കിയാവ ഐലൻഡ് ഗോൾഫ് റിസോർട്ടിൽ ഏപ്രിൽ 15ന് ആയിരുന്നു വിവാഹം.

മുൻ യുഎൻ അംബാസഡറും 2024ലെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ നിക്കി റെന ഹേലിയുടെ വിവാഹം ആഘോഷിക്കാൻ പ്രചാരണത്തിൽ നിന്ന് ഇടവേള എടുത്തിരുന്നു.

വിവാഹ ആഘോഷങ്ങളുടെ ഫോട്ടോകൾ നിക്കി ഹേലി പങ്കിട്ടിരുന്നു. ഞങ്ങളെ പിന്തുണയ്‌ക്കാനും ആഘോഷിക്കാനും ഞങ്ങളോടൊപ്പം ചേർന്ന  കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നിക്കി ഹേലി നന്ദി അറിയിച്ചു. റെനയും ജോഷും, നിങ്ങളെ രണ്ടുപേരെയും കുറിച്ച് ഞങ്ങൾക്ക് അഭിമാനമുണ്ട്. നിക്കി വ്യക്തമാക്കി.

റെന ഹേലി ക്ലെംസൺ യൂണിവേഴ്‌സിറ്റിയിൽ സൈക്കോളജിയിൽ ബിരുദം നേടി. തുടർന്ന് നഴ്‌സിങ്ങിൽ ബിരുദവും കരസ്ഥമാക്കി  സൗത്ത് കാരലൈനയിൽ പീഡിയാട്രിക് നഴ്‌സായി ജോലി ചെയ്യുന്നു.

ഗണിത അധ്യാപകനും ഹൈസ്കൂൾ ഫുട്ബോൾ പരിശീലകനുമായ ജാക്സണുമായുള്ള റെന ഹേലിയുടെ വിവാഹനിശ്ചയം ജൂലൈയിൽ  നടത്തിയിരുന്നു. മൂന്നര വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments