ടെക്സസ്: ആരോഗ്യ രംഗത്തെ സംഭാവനകൾ പരിഗണിച്ച് പ്രതിഭകൾക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ. മുൻ ഐ എ എൻ എ ജി എച്ച് പ്രസിഡൻ്റ് മറിയാമ്മ തോമസ്, മുൻ ഐ എ എൻ എ ജി എച്ച് പ്രസിഡൻ്റും മാഗ് പ്രസിഡൻ്റുമായ മേരി തോമസ് എന്നിവരെയാണ് ആദരിക്കുന്നത്.
ജനുവരി നാലിന് വൈകിട്ട് അഞ്ചിന് സ്റ്റാഫോർഡ് ബാങ്ക്വറ്റ് ഹാൾ 445 മർഫി റോഡ് ടെക്സസിലാണ് പരിപാടി.
ആരോഗ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച മറിയാമ്മ തോമസ് നഴ്സിംഗ് രംഗത്തെ മഹത് സാന്നിധ്യമാണ്. നഴ്സിംഗ് രംഗത്തെ സംഭാവനകളും പാലിയേറ്റീവ്, സാമൂഹിക രംഗത്തെ സംഭാവനകളുമാണ് മേരി തോമസിനെ പുരസ്കാരത്തിന് അർഹയാക്കിയത്.



