ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (WMC) സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടി ‘സ്നേഹപൂർവ്വം 2026’ വൻ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. സംഘടനാ നേതാക്കളും ജനപ്രതിനിധികളും സാമൂഹിക–സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിനെ സമ്പന്നമാക്കി.

ഹൂസ്റ്റൺ പ്രവിശ്യ പ്രസിഡൻ്റ് തോമസ് സ്റ്റീഫൻ്റെ സ്വാഗതപ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഹ്യൂസ്റ്റൺ പ്രവിശ്യ ചെയർമാൻ അഡ്വ. ലാൽ അബ്രഹാം അധ്യക്ഷപ്രസംഗം നടത്തി. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡൻ്റ് ജെയിംസ് കൂടൽ ആമുഖപ്രസംഗം നടത്തി.

ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ. പി ജോർജ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി എല്ലാ വിഐപി അതിഥികളും പങ്കെടുത്ത കേക്ക് മുറിക്കൽ ചടങ്ങും നടന്നു.

തുടർന്ന് WMC ഗ്ലോബൽ പ്രസിഡൻ്റ് ഡോ ബാബു സ്റ്റീഫൻ, ഗ്ലോബൽ അഡ്മിനിസ്ട്രേറ്റീവ് വൈസ് പ്രസിഡൻ്റ് ജെയിംസ് കൂടൽ തുടങ്ങിയവർ ഉൾപ്പെടുന്ന ആഗോള നേതാക്കൾക്ക് സ്വീകരണം നൽകി. അമേരിക്ക റീജൺ ചെയർ ഡോ. ഷിബു സാമുവൽ, റീജണൽ പ്രസിഡൻ്റ് ബ്ലെസൺ മണ്ണിൽ ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കളെ ചടങ്ങിൽ ആദരിച്ചു. പുതുവത്സര സന്ദേശം ഡോ. ബാബു സ്റ്റീഫൻ അവതരിപ്പിച്ചു.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ലക്ഷ്മി പീറ്റർ അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാൻഡും ഫാഷൻ ഷോയും ശ്രദ്ധേയമായി. മികച്ച അവതരണവും സംഘാടക മികവും ലൈവ് മ്യൂസിക്–ഫാഷൻ ഷോ വിഭാഗം വൻ വിജയമായി. പ്രിൻസി ജെയിംസും ആര്യ ജെയിംസും അവതരിപ്പിച്ച സെമി–ക്ലാസിക്കൽ നൃത്തവും സദസിന്റെ പ്രശംസ നേടി.

പരിപാടിയിലെ പ്രധാന ആകർഷണമായി മിസോറി സിറ്റി മേയർ റോബിൻ ഇലക്കാടിന് ഗ്ലോബൽ സിറ്റിസൺ അവാർഡ് സമ്മാനിച്ചു. WMC ഗ്ലോബൽ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ അവാർഡ് കൈമാറി. തുടർന്ന് മേയർ റോബിൻ ഇലക്കാട്ട് നന്ദിപ്രസംഗം നടത്തി.

ആരോഗ്യ–സമൂഹസേവന മേഖലകളിലെ മാതൃകാപരമായ സംഭാവനകൾക്കായി മറിയമ്മ തോമസിനും മേരി തോമസീനും അവാർഡ് നൽകി.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് ബിജു ഇട്ടൻ ആശംസകൾ അർപ്പിച്ച് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി
സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന് പുരസ്കാരം സമ്മാനിച്ചു. മേയർ കെൻ മാത്യൂവിനും പോലീസ് ക്യാപ്റ്റൻ മനു പൂപ്പാറ, സ്റ്റാഫോർഡ് സിറ്റി പ്ലാനിംഗ് & സോണിംഗ് കമ്മീഷണർ മാത്യു വൈരാമൺ, ലക്ഷ്മി പീറ്റർ എന്നിവർക്കും പ്രത്യേക അനുമോദനം നൽകി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മാഗ് പ്രസിഡൻ്റ് റോയി മാത്യുവിനെയും മാഗ് നേതൃത്വത്തെയും ചടങ്ങിൽ ആദരിച്ചു. വോട്ട്സ് ഓഫ് താങ്ക്സോടെ പരിപാടി സമാപിച്ചു.ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും സന്ദേശമാണ് ‘സ്നേഹപൂർവ്വം 2026’ പുതുവത്സരാഘോഷം ഉയർത്തിപ്പിടിച്ചതെന്ന് സംഘാടകർ അറിയിച്ചു.






