അമേരിക്കൻ സെനറ്റർ ജോൺ മക്കെയ്ന്റെ മൂത്ത മകൻ ഡഗ് മക്കെയ്ൻ അന്തരിച്ചു

Global Indian Writer · May 25, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

അരിസോണ:അമേരിക്കയിലെ പ്രമുഖ റിപ്പബ്ലിക്കൻ നേതാവും മുൻ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന പരേതനായ സെനറ്റർ ജോൺ മക്കെയ്ന്റെ മൂത്ത മകൻ ഡഗ് മക്കെയ്ൻ (66) അന്തരിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ലെങ്കിലും പെട്ടെന്നുണ്ടായ വിയോഗമായിരുന്നുവെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

പിതാവിനെപ്പോലെ തന്നെ അമേരിക്കൻ നാവികസേനയിൽ പൈലറ്റായി സേവനമനുഷ്ഠിച്ച ഡഗ് മക്കെയ്ൻ, പിന്നീട് അമേരിക്കൻ എയർലൈൻസിൽ കൊമേഴ്സ്യൽ പൈലറ്റായും ക്യാപ്റ്റനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോൺ മക്കെയ്ൻ-കാരൾ ഷെപ്പ് ദമ്പതികളുടെ മകനായ ഡഗിനെ 1966-ലാണ് ജോൺ മക്കെയ്ൻ ദത്തെടുക്കുന്നത്. ഡഗ് മക്കെയ്ന്റെ വിയോഗത്തിൽ മക്കെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടും അദ്ദേഹത്തിന്റെ സഹോദരിയും പ്രമുഖ ടെലിവിഷൻ താരവുമായ മേഗൻ മക്കെയ്നും അനുശോചനം രേഖപ്പെടുത്തി.

ഭാര്യ: ആഷ്‌ലി. മക്കൾ: കരോലിൻ മക്കെയ്ൻ ഹെൻഡ്രിക്സൺ, ഡഗ് ഷെപ്പ് മക്കെയ്ൻ ജൂനിയർ. സഹോദരങ്ങൾ: ആൻഡി മക്കെയ്ൻ, സിഡ്നി മക്കെയ്ൻ. കൂടാതെ മേഗൻ മക്കെയ്ൻ ഉൾപ്പെടെ നാല് രണ്ടാനമ്മയിലുള്ള സഹോദരങ്ങളുമുണ്ട്. (അർബുദ ബാധയെത്തുടർന്ന് 2018 ഓഗസ്റ്റിലായിരുന്നു സെനറ്റർ ജോൺ മക്കെയ്ൻ അന്തരിച്ചത്).

Share this story

Leave a Comment

Your comment will be visible after admin approval.