യു.എസ് സേനയെ അറബ് രാജ്യങ്ങളില്‍ നിന്ന്‌പുറത്താക്കണം, അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാൻ

Global Indian Writer · September 2, 2026 · 1 min read · 0 Comments · 0 Shares

തെഹ്റാൻ: യു.എസ് – ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പുമായി ഇറാനിലെ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). യു.എസ് സേനയെ പുറത്താക്കണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഐ.ആർ.ജി.സി ഡെപ്യൂട്ടി ജനറൽ യദുല്ല ജവാനി അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ദിവസമായി ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ആക്രമണത്തിൽ ചുരുങ്ങിയത് 15 സിവിലിയന്മാർ കൊല്ലപ്പെട്ടു.

ചൊവ്വാഴ്ച ഇറാനിലെ സിരികിൽ വിവാഹാഘോഷത്തിനിടയിൽ ഒരു വീടിന് നേരെ ആക്രമണമുണ്ടാവുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാനിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു.

തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വാസിനും അഘജാറിക്കും സമീപമുള്ള പ്രദേശങ്ങളിൽ യു.എസ് മിസൈൽ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഹ്‌വാസ്, ജിറോഫ്ത് വിമാനത്താവളത്തിന് നേരെയാണ് യു.എസ് മിസൈൽ ആക്രമണം നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസലുയ, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, കൊണാരക്, ചബാർ, ജാസ്ക്, സിരിക്, ലവൻ എന്നിവ ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Share this story

Leave a Comment

Your comment will be visible after admin approval.