Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeArticles'ചാമി ചാടിയതോ ചാമിയെ ചാടിപ്പിച്ചതോ?'

‘ചാമി ചാടിയതോ ചാമിയെ ചാടിപ്പിച്ചതോ?’

ബ്ലെസ്സൺ ഹ്യൂസ്റ്റൺ


ഗോവിന്ദ ചാമി ജയിൽ ചാടി. അല്ലെങ്കിൽ ചാടിച്ചു. അതും കേരളത്തിലെ എണ്ണം പറഞ്ഞ ഒരു സെൻട്രൽ ജയിലിൽ നിന്ന്. ഒറ്റകൈയ്യനായ ഗോവിന്ദ ചാമി അയാളേക്കാൾ അഞ്ചരട്ടി ഉയരമുള്ള ജയിൽ മതിലാണ് ചാടി കയറിയത്. രണ്ട് കൈയുണ്ടായിട്ടും അര മതിലുപോലും ചാടാൻ കഴിയാത്ത മലയാളിക്ക് മുൻപിൽ ഗോവിന്ദ ചാമി അറ കൈയുമായി ചാടിയെങ്കിൽ അത് മലയാളിയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്തത് . ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം എന്നുവരെയുള്ള ജയിൽ ചട്ടങ്ങളിൽ ഒരു വ്യത്യസ്തമാണ്. ജയിൽ ചാട്ടത്തിൽ അയാൾ അവലംബിച്ച രീതികളും പരിശീലനങ്ങളും മറ്റും ചേർത്ത് ഒരു പുസ്തകമാക്കിയാൽ ലോകത്തുള്ള മറ്റ് ജയിൽ വാസികൾക്ക് വാങ്ങി വായിക്കാനും അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും സാധിക്കും.

അങ്ങനെ ലോകം ചാമിയെ അറിയുകയും അയാളുടെ കഴിവുകളിൽ ആകൃഷ്ടരാകുകയും അത് വഴി അയാൾ ഒരു മഹാനാകുകയും അയാളുടെ പ്രതിമകൾ സ്ഥാപിച്ച കാക്കക്കും കിളികൾക്കും എപ്പോൾ വേണമെങ്കിലും ബാത്‌റൂമിൽ പോകാൻ അവസരമുണ്ടാകുകയും ചെയ്യും . അത് മാത്രമല്ല സാഹിത്യത്തിനുള്ള നോബൽ സമ്മാനവും ഗിന്നസ് ബുക്കിലും അയാൾക്ക് ലഭിക്കും . അങ്ങനെ ഗോവിന്ദ ചാമി കേരളത്തിന്റെ ഇന്ത്യയുടെ അഭിമാനമായി മാറും. ഗോവിന്ദ ചാമിയെ പരിചരിച്ച ജയിൽ ഉദ്യോഗസ്ഥർക്ക് അഭിമാനത്തോട് പറയാം ഞങ്ങൾ ഗോവിന്ദ ചാമിയെ പരിചരിച്ചുയെന്ന്.
ഇതൊക്കയാണെങ്കിലും ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം ഒരു മിഥ്യയായി ഇപ്പോൾ isമാറിക്കഴിഞ്ഞിരിക്കുന്നു. അയാൾ എങ്ങനെ ചാടി എന്തിന് ചാടി ആര് അയാളെ സഹായിച്ചു എങ്ങനെ എന്തിന് സഹായിച്ചു എന്നിങ്ങനെ ധാരാളം ചോദ്യങ്ങൾക്കുള്ള ഉത്തരം ഇന്നും അവ്യക്തമായി തുടരുന്നു. ഉത്തരം കണ്ടെത്താൻ പോലീസിനോ ജയിൽ അധികൃതർക്കോ കഴിഞ്ഞിട്ടില്ല അല്ലെങ്കിൽ അവർ അതിന് ശ്രമിചിച്ചിട്ടില്ല . അതെന്തുകൊണ്ട് എന്ന് ചോദിക്കേണ്ട സർക്കാരും ഉത്തരവാദിത്വപ്പെട്ടവരും മൗനവൃതത്തിലുമാണ്. ഇതൊന്നും നമ്മുടെ നാട്ടിലല്ലെന്ന് മട്ടാണ് ഒരു ഏലി ചത്താൽ പോലും ചർച്ച നടത്തുന്ന ചാനലുകൾ. ചുരുക്കത്തിൽ ജയിൽ ചാടിയ ചാമിയെ പിടികൂടിയതിന്റെ ആശ്വാസത്തിലാണ് ഇപ്പറഞ്ഞ എല്ലാവരും.


എന്നിരുന്നാലും ചാമിയുടെ ജയിൽ ചാട്ടം പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. പര സഹായമില്ലാതെ ഒരു കൈയ്യ് മാത്രമുള്ള അയാൾക്ക് അതിസാഹസികമായി എങ്ങനെ ചാടാൻ കഴിഞ്ഞു. ജയിൽ അധികൃതരുടെ വിശദീകരണം ഏറെ രസകരമാണ്. എങ്ങനെയെങ്കിലും തടിയൂരുക എന്നതാണ് അവരുടെ ലക്‌ഷ്യം. അതിനാൽ തന്ന് അവർ പല ന്യായീകരണങ്ങളും പറയും. ആറുമാസമായി അയാൾ ജയിൽ ചാടാൻ തയ്യാറെടുക്കുകയായിരുന്നത്രെ. അതിനായി അയാൾ പല പദ്ധതികളും ജയിലിനുള്ളിൽ ഇരുന്നുകൊണ്ട് തയ്യാറാക്കിയത്രേ. സെല്ലിലെ കമ്പിക്കുള്ളിൽ നിന്ന് അനായാസേന കടക്കാൻ വണ്ണം വളരെയേറെ കുറച്ചു. അതിനായി ചോറ് പാടേ ഉപേക്ഷിച്ച് ചപ്പാത്തി കഴിക്കാൻ തുടങ്ങി. ഭാരം ക്രമാതീതമായി കുറഞ്ഞു. തടവുകാർ തങ്ങളുടെ ആഹാരക്രമത്തിൽ പൊടുന്നനവെ മാറ്റങ്ങൾ വരുത്തുകയോ അവരുടെ ശരീര ഘടനയ്ക്ക് മാറ്റം വരുത്തുകയോ ചെയ്യുന്നത് ജയിൽ വാർഡൻമ്മാർ ആ വിവരം ജയിൽ സൂപ്രണ്ടിനെ അറിയിക്കേണ്ടതാണ്. ആ വിവരം ശ്രദ്ധയിൽ പെട്ടാൽ സൂപ്രണ്ട് അത് അന്വഷിച്ച് അതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ടതാണ് . അതാണ് ജയിൽ നിയമം. ഏറ്റവും പ്രധാനപ്പെട്ടത് സെല്ലിലെ കമ്പി അറുത്തുമാറ്റിയാണ് അയാൾ ജയിൽ ചാടിയത്. അതും ചെറിയ ആക്സൽ ബ്ലൈഡ് കൊണ്ട്. അത് ഒരു ദിവസം കൊണ്ടല്ല അനേക ദിവസങ്ങൾ കൊണ്ടാണ് അയാൾ അത് ചെയ്തതെന്നാണ്. ഇത്രയും ദിവസങ്ങൾ അയാൾ കമ്പി അറക്കുമ്പോൾ സൈലന്സർ ഉപയോഗിച്ചായിരുന്നോ അയാൾ മുറിച്ചത്. പുറത്തുനിന്ന് ജയിലിനകത്തേയ്ക്ക് ഒരു മുട്ട് സൂചി പോലും കൊണ്ടുപോകാൻ അനുവദിക്കെരുതെന്നാണ്നിയമം. ആ നിയമം മറികടന്ന് ആരാണ് അയാൾക്ക് ഇതെല്ലാം എത്തിച്ചു നൽകിയത്. ജയിൽ അധികൃതരുടെ അനുവാദം ഇല്ലാതെ എങ്ങനെ ആർക്ക് സാധനങ്ങൾ കടത്തതാണ് കഴിയും. അപ്പോൾ ജയിൽ ജീവനക്കാർ ഉത്തരവാദിത്വമില്ലാത്തവരും അലംഭാവവും അലസരുമാണ്. അതിലുപരി അഴിമതിക്കാരുമാണ്. അവർ പണം വാങ്ങിയാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വ്യക്തമാണ്. ഒരു കൊടും കുറ്റവാളിക്ക് ഇത്രയേറെ കിട്ടുമെങ്കിൽ സാദാ തടവ് കാർക്ക് എന്തെല്ലാം ലഭിക്കുന്നുണ്ട്. ജയിൽ ജീവനക്കാരെപ്രതിസന്ധിയിലാക്കേണ്ട എന്ന് വിചാരിച്ചോ പുറം ലോകത്തേക്കാൾ ജയിലിൽ സൗകര്യമുള്ളതുകൊണ്ടോ ആയിരിക്കാം അവർ ജയിൽ ചാടാത്തത്.
എന്നാൽ ഇത്തരം ഗൗരവമായ വിഷയങ്ങളെ കുറിച്ച് അന്വേഷണം നടത്താതെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റികൊണ്ട് ജനത്തിന്റെ കണ്ണിൽ പൊടിയിട്ടുകൊണ്ടുള്ള ഒരു നടപടി ഗുണത്തേക്കാൾ ദോഷമായിരിക്കും ഭാവിയിൽ ഉണ്ടാകുക. കാരണം ശിക്ഷ കിട്ടില്ലെന്ന ചിന്തതന്നെ. ജനങളുടെ ജീവനും സ്വത്തിനും ഭീഷണിയും ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നതുകൊണ്ടുമാണ് ഒരാളെ കോടതി ശിക്ഷിക്കുന്നത്. അങ്ങനെ ശിക്ഷിക്കപ്പെട്ടവർ ശിക്ഷ കഴിയാതെ അനധികൃതമായ മാർഗ്ഗത്തിൽ കൂടി പുറത്തിറങ്ങിയാൽ അതിന്റെ ഭവിഷ്യത്ത് എന്താകും. അതീവ സുരക്ഷയുള്ള പ്രദേശത്തുനിന്ന് അനായാസേന പുറത്തിറിങ്ങിയെങ്കിൽ അവിടുത്തെ സുരക്ഷ എത്രമാത്രമാണെന്ന് ഊഹിക്കാം. അതും ഒരു കൈയുമായി. അപ്പോൾ മറ്റുള്ള തടവുകാർക്ക് അതിലേറെ പെട്ടെന്ന് ചാടാൻ കഴിയും. എന്നാൽ ജയിൽ ജീവനക്കാരുടെ കുടുംബത്തെ ഓർത്താണ് ചാടാത്തത്. അതിനവരോടെ നന്ദി പറയണം. ചുരുക്കത്തിൽ കേരളത്തിലെ ജയിൽ ജനമൈത്രി ജയിലായി പ്രഖ്യാപിക്കണം. കാരണം ജയിൽ പുള്ളികൾക്ക് എപ്പോൾ വേണമെങ്കിലും ജയിലിനു പുറത്ത് പോകാം. ആർക്കും എന്തും ജയിലിനകത്തേക്ക് കൊണ്ടുവരാം. കാരാഗ്രഹം എന്ന് മാറ്റി കളിവീടാക്കി മാറ്റിയാൽ കേരളം അതിനും മാതൃകയാകും. അങ്ങനെ നൂറു ശതമാനം സാക്ഷരത ആ കാര്യത്തിലുമാകും

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments