തിരുവനന്തപുരം: ആര്യാ രാജേന്ദ്രൻ ഇനിമുതൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോഴിക്കോട്ട് പ്രവർത്തിക്കാനാണ് സൗകര്യമെന്ന് ആര്യ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ, അവർക്ക് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ പാർട്ടി തീരുമാനിച്ചതായി അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ആര്യ തിരുവനന്തപുരത്തും ഭർത്താവ് കോഴിക്കോട്ടുമായി രണ്ട് വെവ്വേറെ ജില്ലകളിൽ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഇരുവരും ഒന്നിച്ച് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നതാണ് നല്ലതെന്ന ധാരണയിൽ പാർട്ടി എത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ അനുമതിപ്രകാരം, ആര്യാ രാജേന്ദ്രന് കോഴിക്കോട് ജില്ലയിൽ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തുടരുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും സി.പി.എം. ഒരുക്കി നൽകുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
Leave a Comment
Your comment will be visible after admin approval.