‘കേരള മാരിടൈം ആൻഡ് ബ്ലൂ ഇക്കോണമി മാൻ’ പുരസ്കാരം നാണു വിശ്വനാഥന്

Global Indian Writer · October 11, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: കേരളത്തിന്റെ മാരിടൈം, ബ്ലൂ ഇക്കോണമി മേഖലകളുടെ വികസനത്തിനായി മൂന്ന് പതിറ്റാണ്ടിലേറെയായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പരിഗണിച്ച് അന്താരാഷ്ട്ര മാരിടൈം വിദഗ്ധനും കേരള സമുദ്ര മിഷന്റെ പ്രധാന ശില്പിയും ആശയപ്രചാരകരിലൊരാളുമായ നാണു വിശ്വനാഥന് ‘കേരള മാരിടൈം ആൻഡ് ബ്ലൂ ഇക്കോണമി മാൻ’ പുരസ്കാരം സമ്മാനിച്ചു.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്‍കാര സാഹിതിവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാംസ്കാരിക നാടകോത്സവ വേദിയിൽ എക്സൈസ് മന്ത്രി എം. ലിജു പുരസ്കാരം സമ്മാനിച്ചു.

അന്താരാഷ്ട്ര കപ്പൽഗതാഗതം, തുറമുഖ വികസനം, ലോജിസ്റ്റിക്സ്, മാരിടൈം നിയമം, സമുദ്രവ്യാപാരം, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള നാണു വിശ്വനാഥൻ, വേൾഡ് മലയാളി കൗൺസിൽ ബ്ലൂ ഇക്കോണമി ഫോറത്തിന്റെ ഗ്ലോബൽ ചെയർമാനും മാരിടൈം ബിസിനസ് ബുള്ളറ്റിന്റെ സ്ഥാപക ചീഫ് എഡിറ്ററുമാണ്.


തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ അംഗവുമായ അദ്ദേഹം, കേരളത്തിന്റെ സമുദ്രാധിഷ്ഠിത സാമ്പത്തിക വികസനം, തുറമുഖങ്ങളുടെ സാധ്യതകൾ, മാരിടൈം വിദ്യാഭ്യാസം, തൊഴിൽനൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രവർത്തിച്ചുവരുന്നു.

Share this story

Leave a Comment

Your comment will be visible after admin approval.